കേസർബായ് കേർകർ
| കേസർബായ് കേർകർ कॆसरबाई कॆरकर |
|
|---|---|
| ജനനനാമം | കേസർബായ് കേർകർ |
| ജനനം | 1892 ജൂലൈ 13 |
| സ്വദേശം | കേരി, ഗോവ |
| മരണം | 1977 സെപ്റ്റംബർ 16 (പ്രായം 85) |
| സംഗീതശൈലി | ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം - ഖയാൽ |
| തൊഴിലുകൾ | ശാസ്ത്രീയ സംഗീതാലാപനം |
ജയ്പൂർ-അത്രൗലി ഘരാനയിലെ[1] പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു കേസർബായ് കേർകർ(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977).
ഉള്ളടക്കം |
ആദ്യകാല ജീവിതം [തിരുത്തുക]
ഗോവയിലെ പോണ്ട താലൂക്കിൽ കേരി എന്ന ഗ്രാമത്തിലായിരുന്നു ജനനം. എട്ടാമത്തെ വയസ്സിൽ കോലാപ്പൂരിലേക്ക് താമസം മാറി. അവിടെ 8 മാസത്തോളം അബ്ദുൾ കരീം ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തിരികെ ഗോവയിലെത്തിയ ശേഷം രാമകൃഷ്ണബുവ വാസെയുടെ ശിഷ്യയായി. 16-ആം വയസ്സിൽ മുംബൈയിലെത്തിയ കേസർബായ് പല ഗുരുക്കന്മാർക്കു ശേഷം ഒടുവിൽ 1921-ൽ ജയ്പൂർ-അത്രൗലി ഘരാനയുടെ സൃഷ്ടാവായ ഉസ്താദ് അല്ലാദിയാ ഖാൻ-ന്റെ അരികിലെത്തി.
കലാജീവിതം [തിരുത്തുക]
വളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച രവീന്ദ്രനാഥ ടാഗോർ ഇവരെ സ്വരശ്രീ എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത വൊയേജർ ഗോൾഡൻ റെക്കോർഡ്-ൽ ഇവർ പാടിയ ജാത് കഹാം ഹോ എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.
1969-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 977 സെപ്റ്റംബർ 16-ന് നിര്യാതയായി.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- മ്യൂസിക് പേജ്, വിജയ പാരികർ ലൈബ്രറി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക്
- ഫോട്ടോ ആൽബം, വിജയ പാരികർ ലൈബ്രറി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക്
അവലംബം [തിരുത്തുക]
- ↑ http://www.indianmelody.com/kesarbaiarticle1.htm സ്വരശ്രീ കേസർബായ് കേർകർ