കേവലക്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേവല ക്രിയ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ക്രിയയില്‍ സ്വയം അര്‍ത്ഥം ഉണ്ടെങ്കില്‍ അത്തരം ക്രിയകളെ കേവലക്രിയകള്‍ എന്ന് മലയാളവ്യാകരണത്തില്‍ പറയുന്നു. ഇത്തരം ക്രിയകള്‍ക്കുള്ള പ്രത്യേകത പരപ്രേരണയോടെ നടത്തുന്നവയല്ല, മറിച്ച് സ്വയം നടത്തുന്ന ക്രിയ എന്നുള്ളതാണ്. പരപ്രേരണയാല്‍ നടത്തപ്പെടുന്ന ക്രിയകളെയാണ് പ്രയോജകക്രിയ എന്നു പറയുന്നത്.
പഠിക്കുന്നു, നടക്കുന്നു, കിടക്കുന്നു, ഉറങ്ങുന്നു, ഓടുന്നു, വളരുന്നു, ചാടുന്നു.
മേല്പ്പറഞ്ഞവ കേവലക്രിയകള്‍ക്ക് ചില ഉദാഹരണങ്ങളാണ്.
കേവലക്രിയയ്ക്ക് രണ്ട് പിരിവുകള്‍ ഉണ്ട്. അവ കാരിതക്രിയ, അകാരിതക്രിയ എന്നിങ്ങനെ അറിയപ്പെടുന്നു.

