കേരള സ്കൂൾ കലോത്സവം
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്[1]. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. [2] [3]
സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു[1]. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്[1]. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു[4]. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്[4]. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു[4].
1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.[4].
[തിരുത്തുക] കലാതിലകം,പ്രതിഭാ പട്ടങ്ങൾ
കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നൽകുന്ന പതിവുണ്ടായിരുന്നു. 1986-ൽ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്[1]. കവി ചെമ്മനം ചാക്കോയാണ് പ്രതിഭ എന്ന പേരു നിർദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതൽ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു.2005-ൽ തിലകം നേടിയ ആതിര ആർ. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വർഷം പ്രതിഭാപട്ടം ഇല്ലായിരുന്നു[1].
[തിരുത്തുക] സ്വർണ്ണക്കപ്പ്
കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009-ൽ ഹയർസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ച നടക്കുന്നതിനാൽ 2009-ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്കൂൾ ,ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യു ജില്ലക്കാണ് നൽകുന്നത്. [5]
[തിരുത്തുക] കലോത്സവ വേദികൾ
1956 മുതൽ കലോത്സവം നടന്ന വേദികളാണ് ചുവടെ
| ക്രമനമ്പർ | വർഷം | വേദി | സവിശേഷതകൾ |
|---|---|---|---|
| 1 | 1957 | എറണാകുളം | |
| 2 | 1958 | തിരുവനന്തപുരം | |
| 3 | 1959 | ചിറ്റൂർ | |
| 4 | 1960 | കോഴിക്കോട് | |
| 5 | 1961 | തിരുവനന്തപുരം | |
| 6 | 1962 | ചങ്ങനാശ്ശേരി | |
| 7 | 1963 | തൃശ്ശൂർ | |
| 8 | 1964 | തിരുവല്ല | |
| 9 | 1965 | ഷൊർണ്ണൂർ | |
| 1966 | കലോത്സവം നടന്നില്ല | ||
| 1967 | കലോത്സവം നടന്നില്ല | ||
| 10 | 1968 | തൃശ്ശൂർ | |
| 11 | 1969 | കോട്ടയം | |
| 12 | 1970 | ഇരിങ്ങാലക്കുട | |
| 13 | 1971 | ആലപ്പുഴ | |
| 1972 | കലോത്സവം നടന്നില്ല | ||
| 1973 | കലോത്സവം നടന്നില്ല | ||
| 14 | 1974 | മാവേലിക്കര | |
| 15 | 1975 | പാലാ | കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്ര |
| 16 | 1976 | കോഴിക്കോട് | |
| 17 | 1977 | എറണാകുളം | |
| 18 | 1978 | തൃശ്ശൂർ | |
| 19 | 1979 | കോട്ടയം | |
| 20 | 1980 | തിരുവനന്തപുരം | |
| 21 | 1981 | പാലക്കാട് | |
| 22 | 1982 | കണ്ണൂർ | |
| 23 | 1983 | എറണാകുളം | |
| 24 | 1984 | കോട്ടയം | |
| 25 | 1985 | എറണാകുളം |
| ക്രമനമ്പർ | വർഷം | വേദി | സ്വർണ്ണക്കപ്പ് | സവിശേഷതകൾ |
|---|---|---|---|---|
| 26 | 1986 | തൃശ്ശൂർ | കലാതിലകം , കലാപ്രതിഭ പട്ടങ്ങൾ ആരംഭിച്ചു | |
| 27 | 1987 | കോഴിക്കോട് | ||
| 28 | 1988 | കൊല്ലം | ||
| 29 | 1989 | എറണാകുളം | ||
| 30 | 1990 | ആലപ്പുഴ | ||
| 30 | 1990 | ആലപ്പുഴ | ||
| 31 | 1991 | കാസർഗോഡ് | ||
| 32 | 1992 | തിരൂർ | ||
| 33 | 1993 | ആലപ്പുഴ | ||
| 34 | 1994 | തൃശ്ശൂർ | ||
| 35 | 1995 | കണ്ണൂർ | ||
| 36 | 1996 | കോട്ടയം | ||
| 37 | 1997 | എറണാകുളം | ||
| 38 | 1998 | തിരുവനന്തപുരം | ||
| 39 | 1999 | കൊല്ലം | ||
| 40 | 2000 | കൊല്ലം | ||
| 41 | 2001 | തൊടുപുഴ | ||
| 42 | 2002 | കോഴിക്കോട് | ||
| 43 | 2003 | ആലപ്പുഴ | കണ്ണൂർ | |
| 44 | 2004 | തൃശ്ശൂർ | ||
| 45 | 2005 | തിരൂർ | പാലക്കാട് | കലാതിലകം -ആതിര ആർ. നാഥ് |
| 46 | 2006 | എറണാകുളം | പാലക്കാട് | കലാതിലകം,പ്രതിഭാ പട്ടങ്ങൾ ഉപേക്ഷിച്ചു |
| 47 | 2007 | കണ്ണൂർ | കോഴിക്കോട് | |
| 48 | 2008 | കൊല്ലം | കോഴിക്കോട് | ഹിന്ദുസ്ഥാനി ശാസത്രീയ സംഗീതം പ്രദർശന ഇനമായി ഉൾപ്പെടുത്തി |
| 49 | 2009 | തിരുവനന്തപുരം | കോഴിക്കോട് | ഹൈസ്കൂൾ ,ഹയർസെക്കന്ററി കലോത്സവം എന്നിവ ഒരുമിച്ചു നടന്നു |
| 50 | 2010 | കോഴിക്കോട് | കോഴിക്കോട് | |
| 51 | 2011 | കോട്ടയം | കോഴിക്കോട് | |
| 52 | 2012 | തൃശ്ശൂർ | കോഴിക്കോട് | ആൺകുട്ടികളുടെ കേരളനടനം മത്സര ഇനമായി ഉൾപ്പെടുത്തി. |
[തിരുത്തുക] കേരള സ്കൂൾ കലോത്സവം 2008-2009
നാല്പത്തിയൊമ്പതാമത് കേരള സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബർ 30 മുതൽ 2009 ജനുവരി 5 വരെയുള്ള കാലത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകൾ അനുസരിച്ചാണ് ഈ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയിൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.[7]
[തിരുത്തുക] കേരള സ്കൂൾ കലോത്സവം 2010
അമ്പതാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട് വെച്ച് 2010 ജനുവരി 9 മുതൽ ജനുവരി 15 വരെ കോഴിക്കോട് വെച്ച് നടന്നു. ജനുവരി 9-ന് വൈകുന്നേരം കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബിയാണ് സുവർണ്ണ ജൂബിലി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്[8]. കോഴിക്കോട് ജില്ലയാണ് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്.
[തിരുത്തുക] കേരള സ്കൂൾ കലോത്സവം 2011
[തിരുത്തുക] കേരള സ്കൂൾ കലോത്സവം 2012
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 "കഥ പറയുമ്പോൾ" (Malayalam ഭാഷയിൽ). മലയാള മനോരമ. ഡിസംബർ 30, 2008. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=4955468&articleType=Malayalam%20News&contentId=4956628&BV_ID=@@@, ശേഖരിച്ചത്: ജനുവരി 2, 2009.
- ↑ "Kerala school youth festival begins" (English ഭാഷയിൽ). Webdunia. ഡിസംബർ 30, 2008. http://news.webindia123.com/news/Articles/India/20081230/1140742.html, ശേഖരിച്ചത്: ജനുവരി 2, 2009.
- ↑ "Asia's largest youth art festival begins in Kerala" (Englsih ഭാഷയിൽ). India Today. ഡിസംബർ 30, 2008. http://indiatoday.digitaltoday.in/index.php?option=com_content&task=view&id=23909§ionid=4&issueid=86&Itemid=1, ശേഖരിച്ചത്: ജനുവരി 2, 2009.
- ↑ 4.0 4.1 4.2 4.3 "HISTORY OF SCHOOL KALOTSAVAM". http://www.schoolkalolsavam.in/history.html, ശേഖരിച്ചത്: ജനുവരി 2, 2009.
- ↑ "സ്വർണ്ണക്കപ്പ് ഇനി ഫിഫ്റ്റി ഫിഫ്റ്റി". http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=4963512&tabId=0&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: ജനുവരി 2, 2009.
- ↑ "VENUES OF YESTERYEARS". http://www.schoolkalolsavam.in/yesteryears.php, ശേഖരിച്ചത്: ജനുവരി 16, 2010.
- ↑ Festivals should promote healthy competition: VS
- ↑ "കലാമാമാങ്കത്തിന് തിരിതെളിഞ്ഞു" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/story.php?id=76455, ശേഖരിച്ചത്: 9 January 2010.