കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2014 ഡിസംബർ 19-നു് പ്രഖ്യാപിച്ചു. [1] നോവൽ വിഭാഗത്തിൽ കെ.ആർ. മീരയുടെ ആരാച്ചാർ, ചെറുകഥാവിഭാഗത്തിൽ തോമസ് ജോസഫിന്റെ മരിച്ചവർ സിനിമ കാണുകയാണ്, കവിതയിൽ കെ.ആർ. ടോണിയുടെ ഓ നിഷാദ, ആത്മകഥയിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.

അക്കാദമിയുടെ വിശിഷ്ടാംഗത്വം യൂസഫലി കേച്ചേരി, എൻ.എസ്. മാധവൻ എന്നിവർക്കും, സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പി.ആർ നാഥൻ, ഡോ. കെ. വസന്തൻ, ഡി. ശ്രീമാൻ നമ്പൂതിരി, കെ.പി. ശശിധരൻ, എം.ഡി. രത്നമ്മ എന്നിവർക്കും ലഭിച്ചു[2].

പുരസ്കാരങ്ങൾ[തിരുത്തുക]

എൻഡോവ്മെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി