കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1976

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1976 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു 1976 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. തണൽ എന്ന ചിത്രം സംവിധാനം ചെയ്ത ടി. രാജീവ്നാഥ് ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. തണൽ, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് എം.ജി. സോമൻ മികച്ച നടനായും അനുഭവം എന്ന ചിത്രത്തിലെ അഭിനയത്തിനു ഷീല മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1976
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം മണിമുഴക്കം സംവിധാനം: പി.എ. ബക്കർ
മികച്ച രണ്ടാമത്തെ ചിത്രം മിസ്സി സംവിധാനം: തോപ്പിൽ ഭാസി
മികച്ച സംവിധായകൻ ടി. രാജീവ്നാഥ് ചിത്രം: തണൽ
മികച്ച നടൻ എം.ജി. സോമൻ ചിത്രങ്ങൾ: തണൽ, പല്ലവി
മികച്ച നടി ഷീല ചിത്രം: അനുഭവം
മികച്ച രണ്ടാമത്തെ നടൻ ബഹദൂർ ചിത്രം : ആലിംഗനം
മികച്ച രണ്ടാമത്തെ നടി വിലാസിനി ചിത്രം : ദ്വീപ്
മികച്ച ബാലനടി ജയശാന്തി ചിത്രം: ലക്ഷ്മിവിജയം
മികച്ച ഛായാഗ്രാഹകർ വിപിൻദാസ്, രാമചന്ദ്രബാബു ചിത്രങ്ങൾ: മണിമുഴക്കം, ആലിംഗനം - (വിപിൻദാസ്)
ദ്വീപ് - (രാമചന്ദ്രബാബു)
മികച്ച തിരക്കഥാകൃത്ത് പി.എ. ബക്കർ ചിത്രം: മണിമുഴക്കം
മികച്ച ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് ചിത്രം: സർവ്വേക്കല്ല്
മികച്ച സംഗീതസംവിധായകൻ എ.ടി. ഉമ്മർ ചിത്രം: ആലിംഗനം
മികച്ച ഗായകൻ യേശുദാസ് ചിത്രം: വിവിധ ചിത്രങ്ങൾ
മികച്ച ഗായിക എസ്. ജാനകി ചിത്രം: ആലിംഗനം
മികച്ച ചിത്രസംയോജകൻ കെ. നാരായണൻ ചിത്രം: അനുഭവം
മികച്ച കലാസംവിധായകൻ ഐ.വി. ശശി ചിത്രം: അനുഭവം
ജനപ്രീതി നേടിയ ചിത്രം മോഹിനിയാട്ടം സംവിധാനം: ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.