കേരളോത്സവം 2009
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കേരളോത്സവം 2009 | |
|---|---|
![]() |
|
| സംവിധാനം | ശങ്കർ പണിക്കർ |
| നിർമ്മാണം | ഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ |
| കഥ | ശങ്കർ പണിക്കർ |
| തിരക്കഥ | വിനു നാരായണൻ |
| അഭിനേതാക്കൾ | വിനു മോഹൻ നെടുമുടി വേണു കലാഭവൻ മണി വിഷ്ണുപ്രിയ |
| സംഗീതം | ശ്യാം ധർമ്മൻ |
| ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
| ഛായാഗ്രഹണം | ദീപക് കുമാർ പാഡി |
| ചിത്രസംയോജനം | എം. കോടീശ്വരൻ |
| സ്റ്റുഡിയോ | ഗ്രേയ്സ് ഇന്റർനാഷണൽ |
| വിതരണം | രമ്യ ഫിലിംസ് |
| റിലീസിങ് തീയതി | 2009 ഡിസംബർ 17 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ശങ്കർ പണിക്കരുടെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, കലാഭവൻ മണി, വിഷ്ണുപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കേരളോത്സവം 2009. ഗ്രേയ്സ് ഇന്റർനാഷണലിന്റെ ബാനറിൽ ഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രമ്യ ഫിലിംസ് ആണ്. ശങ്കർ പണിക്കർ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനു നാരായണൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| വിനു മോഹൻ | സന്ദീപ് സുബ്രഹ്മണ്യം |
| നെടുമുടി വേണു | പത്മനാഭൻ എബ്രാന്തിരി |
| ശങ്കർ | |
| കലാഭവൻ മണി | |
| കെ.ബി. ഗണേഷ് കുമാർ | |
| സലീം കുമാർ | |
| ശിവജി ഗുരുവായൂർ | |
| വിഷ്ണുപ്രിയ | ഗംഗ |
സംഗീതം [തിരുത്തുക]
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ധർമ്മൻ ആണ്. പശ്ചാത്തലസംഗീതം ബിജു പൗലോസ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- കണ്ണാളേ – ജ്യോത്സ്ന
- ജതിപാടും – വിനീത് ശ്രീനിവാസൻ
- പ്രിയമാനസാ – ശ്യാം ധർമ്മൻ, രമ ബാലചന്ദ്രൻ, കണ്ണൻ മറത്തൂർവട്ടം
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ദീപക് കുമാർ പാഡി |
| ചിത്രസംയോജനം | എം. കോടീശ്വരൻ |
| ചമയം | വിനു |
| വസ്ത്രാലങ്കാരം | കുക്കു ജീവൻ |
| സംഘട്ടനം | മാഫിയ ശശി |
| എഫക്റ്റ്സ് | രാജേഷ് |
| അസോസിയേറ്റ് ഡയറക്ടർ | എൻ. വിനു |
| വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
| പ്രൊഡക്ഷൻ ഡിസൈൻ | ജോസ് വരാപ്പുഴ |
