കേരളാഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളാഹൗസ്
Map
അടിസ്ഥാന വിവരങ്ങൾ
സ്ഥാനം28°37′23″N 77°13′00″E / 28.6231877°N 77.2167054°E / 28.6231877; 77.2167054
നിർമ്മാണം ആരംഭിച്ച ദിവസം1903
പദ്ധതി അവസാനിച്ച ദിവസം1911
ചിലവ്രണ്ടരക്കോടി രൂപ
ഉടമസ്ഥതമുൻപ്: കൊച്ചി രാജവംശം കൊച്ചി രാജാവ്
ഇപ്പോൾ: കേരളസർക്കാർ
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം1000 ചതുരശ്രമീറ്റർ
Lifts/elevators5
മറ്റ് വിവരങ്ങൾ
Number of rooms66
വെബ്സൈറ്റ്
http:/keralahouse.kerala.gov.in//
കേരളാഹൗസ് വളപ്പിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഹൗസ്

കേരളത്തെ പ്രതിനിധീകരിച്ച് കേരളത്തിനു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക കേന്ദ്രമാണ് ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേരളാഹൗസ്. രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് തലസ്ഥാനനഗരിയിൽ ഔദ്യോഗിക വസതികളും സാംസ്കാരിക കേന്ദ്രങ്ങളും ഉണ്ട്. ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ജന്തർ മന്ദിർ റോഡിലെ പ്ലോട്ട് നംബർ മൂന്നിലാണ് കേരളത്തിന്റെ ഔദ്യോഗിക വസതിയായ കേരളാ ഹൗസ് സ്ഥിതി ചെയ്യുന്നത്. സർക്കാർ പ്രതിനിധികൾക്കും സർക്കാർ ശുപാർശയുമായി വരുന്നവർക്കും താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ലഭിക്കും. കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ കീഴിലാണ് കേരളാ ഹൗസ് വരുന്നത്. മുംബൈ,ചെന്നൈ എന്നിവിടങളിലെ കേരളാഹൗസുകൾ ടൂറിസം വകുപ്പിന്റെ കീഴിലാണ്. കൊൽക്കത്ത ആഗ്ര ബാംഗ്ലൂർ ജയ്പൂർ എന്നിവിടങ്ങളിൽ കേ രള ഹൗസുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട് കേരളാഹൗസിന്റെ പരമാധികാരി റെസിഡന്റ്റ് കമ്മീഷണർ ആണ്. ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കുന്നതിനായി ഒരു അഡീഷണൽ റെസിഡന്റ്റ് കമ്മീഷണർ കൂടി ഉണ്ട്. സംസ്ഥാന സർക്കാരും കേന്ദ്രഗവണ്മെന്റും തമ്മിലുള്ള സുഗമമായ ആശയവിനിമയം നടത്തുന്നതിനും സമയബന്ധിതമായി നടപടികൾ എടുക്കന്നതിനുമായി ഒരു ലെയ്സൻ ഓഫീസും, സുപ്രീംകോടതിയുടെയും മറ്റു നാഷണൽ ട്രിബ്യൂണലുകൾ, ഫോറങ്ങൾ എന്നിവയിലെ സംസ്ഥാന സർക്കാർ കക്ഷിയായ കേസുകളുടെ സമയബന്ധിതമായ മേൽനോട്ടത്തിനായി ഒരു നിയമ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു. ഇവ കൂടാതെ കേരള ഇൻഫർമേഷൻ വകുപ്പിന്റെ കീഴിലുള്ള ഒരു ഇൻഫർമേഷൻ ഓഫീസും ഉണ്ട്. കേരളഹൗസിലെ ഗസ്റ്റ്ഹൗസിന്റെ ചുമതല കണ്ട്രോളാർ എന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കന്നു. ഇദ്ദേഹത്തിന്റെ കീഴിൽ പ്രോട്ടോകോൾ വിംഗ്, ഹൗസ് കീപ്പിംഗ്,കേറ്ററിംഗ് മുതലായ പ്രവർത്തിക്കുന്നുണ്ട്. കേരള ഹൗസിന്റെ തന്നെ ഭാഗമായ കെ.ജി മാർഗിൽ സ്ഥിതിചെയ്യുന്ന ട്രാവൻകൂർ പാലസിൽ കേരളാ ടൂറിസം ഇൻഫോർമേഷൻ ഓഫീസ്, കെൽട്രോൺ, കെ എസ്സ് ഇ ബി, നോർക, എസ.ബി.ടി, മലയാളം മിഷൻ ഗ്രന്ഥശാല എന്നിവ കൂടാതെ അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ കേരള താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു കാവേരി സെല്ലും പ്രവർത്തിക്കുന്നുണ്ട്. .

ചരിത്രം[തിരുത്തുക]

ഡെൽഹി കേന്ദ്രീകരിച്ച് സ്ഥാവരവസ്‌തുകൈമാറ്റ കച്ചവടം (real estate business) നടത്തി വന്നിരുന്ന പഞ്ചാബി സ്വദേശി സുജൻ സിങ് അദ്ദേഹത്തിന്റെ ഔദ്യോഗികവസതി ആയി പണികഴിപ്പിച്ചതായിരുന്നു ഈ മന്ദിരം. 1911-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാന നഗരിയായി ഡൽഹിയെ പ്രഖ്യാപിച്ചപ്പോൾ സുജൻ സിങും അദ്ദേഹത്തിനടെ മകൻ ശോഭാ സിങും ന്യൂഡൽഹിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കരാറുകാരായി മാറി. 1911-ൽ ഈ കെട്ടിടത്തിന്റെ പ്രധാനപണികൾ പൂർത്തീകരിച്ചിരുന്നു. 'വൈകുണ്ഠം' എന്ന പേരിലാണ് ഇത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അക്കാലത്തെ ഒരു പ്രധാന അതിരടയാളമായിരുന്നു (landmark) ഈ കെട്ടിടം. 1920-ൽ അന്നത്തെ കൊച്ചിരാജാവായിരുന്ന രാജാ രാമവർമ്മ മഹാരാജാവ് ഈ കെട്ടിടം ശോഭാസിങിൽ നിന്നും വാങ്ങിച്ചു പുതുക്കിപണിതു. മഹാരാജാവ് ന്യൂഡൽഹി സന്ദർശിക്കുമ്പോൾ താമസിക്കാനുള്ള താവളമായി ഇതു മാറി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കൊച്ചി രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ വൈകുണ്ഠം എന്ന ഈ കെട്ടിടം കേരളസംസ്ഥാനത്തിന്റെ സ്വത്തായി മാറുകയും കേരളാ ഹൗസ് എന്ന പേരു വരികയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=കേരളാഹൗസ്&oldid=3984124" എന്ന താളിൽനിന്ന് ശേഖരിച്ചത്