കേരളത്തിലെ ബുദ്ധമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചത്തിലുണ്ടായ എല്ലാ പ്രധാനമതങ്ങളേയും ചിന്താ പദ്ധതികളേയും അതിന്റെ പ്രാരംഭദശയില്‍ തന്നെ സ്വാഗതം ചെയ്ത നാടാണ്‌ കേരളം. സഹ്യാദ്രിക്കപ്പുറത്തു നിന്നു വന്ന ബുദ്ധമതത്തേയും കേരളീയര്‍ മറ്റു മതങ്ങളോടെന്ന പോലെ തുല്യപ്രാധാന്യത്തോടെ സ്വീകരിച്ചു. കേരളത്തിന്റെ സാംസ്കാരികഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹികജീവിതത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം ഇന്ന് നാമമാത്രമായിരിക്കുകയാണ്. ക്രിസ്തുവിന് മൂന്ന് ആറാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസികള്‍ കേരളത്തിലെത്തിയതായി കാണുന്നു. അശോകചക്രവര്‍ത്തിനാനാദിക്കിലേക്ക് ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തില്‍ നേരിട്ടും ശ്രീലങ്കയില്‍ നിന്നും സന്ന്യാസിമാര്‍ ഇവിടെ എത്തി. അശോകന്‍ ഇന്ത്യ മുഴുവനും കീഴടക്കണമെന്ന് വാഞ്ഛയുള്ള ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യബലത്തിനാലും കേരളത്തിലേ ചേരരാജാക്കന്മാര്‍ മതസഹിഷ്ണുതയുള്ളരായതിനാലും ബുദ്ധമതം രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു. [1] രാജാക്കന്മാരുടെ പിന്‍ബലം ഇല്ലാതിരുന്ന ജൈന മതത്തേയും അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടു. മതത്തേക്കാല്‍ ഉപരി, ജ്ഞാനികളേയാണ്‌ അന്നത്തെ രാജാക്കന്മാര്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിച്ചിരിക്കുക. മനുഷ്യന്റെ നന്മയ്‌ക്കായുള്ള വഴികള്‍ പറഞ്ഞു തന്ന ഏത് മതവും കേരളത്തില്‍ സ്വീകരിക്കപ്പെട്ടതിന്റെ കാരണവും ഇതായിരിക്കണം. ബുദ്ധമതത്തിന്‍റെ സന്ദേശം ബ്രാഹ്മണരേയും അധഃകൃതരേയും ഒരു പോലെ ആകര്‍ഷിച്ചു. നരബലിക്കും ജന്തു ബലിക്കും, മറ്റനാചാരങ്ങള്‍ക്കും എതിരായി ബുദ്ധസന്യാസികള്‍ നടത്തിയ ധാര്‍മ്മികസമരം, ദ്രാവിഡാചാരങ്ങളിലെ നീചമായവക്കെതിരെയുള്ള കേരളത്തില്‍ വച്ച് നടന്ന ആദ്യത്തെ സാമൂഹിക പരിഷ്കരണം ആയിരുന്നു. [2] അശോകന്റെ ശിലാശാസനങ്ങളില്‍ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാര്‍ എന്നായിരിക്കാം അല്ലെങ്കില്‍ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതായിരിക്കാം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിര്‍നാര്‍ പാറയില്‍ അശോകചക്രവര്‍ത്തി കൊത്തി വയ്പിക്കപ്പെട്ടെ ധര്‍മ്മലിപികളാണ്‌. അതില്‍ പറയുന്നത് ഇപ്രകാരമാണ്‌

ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവു കീഴടക്കിയ സര്‍‌വ്വദേശങ്ങളിും അപ്രകാരം തന്നെ അയല്‍ രാങ്ക്കാരായ ചോളര്‍, പാണ്ഡ്യര്‍, സത്യപുത്രര്‍, കേരളപുത്രര്‍ം താമ്രപര്‍ണ്ണിയര്‍, യവനരാജാവായ അന്തിയോക്യന്‍, ഈ അന്തിയോക്യന്റെ സാമന്തരാജാക്കന്മാര്‍, ഇവരുടെ രാജ്യങ്ങളിലും രണ്ടുതരം ചികിത്സാ സമ്പ്രദായം നടപ്പിലാക്കി. മനുഷ്യര്‍ക്കുള്ളതും മൃഗങ്ങള്‍ക്കുള്ളതും. [3]


സമുദ്രങ്ങള്‍ക്കപ്പുറമുള്ള രാജ്യങ്ങളില്‍ ധര്‍മ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാന്‍ അശോകചക്രവര്‍ത്തി യത്നിച്ചു. ഇക്കാര്യം മസ്കി ശിലാശാസനങ്ങളില്‍ പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം കറന്നൂര്‍ ജില്ലയിലെ ഏറഗുഡി ശാസനമാണ്‌. കേരളത്തിന്റെ പേര്‍ എടുത്തു പറയുന്നില്ല എങ്കിലും ധര്‍മ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതില്‍ ഉള്‍പ്പെടും. കേരളത്തില്‍ ആയുര്‍‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാര്‍ക്ക് നല്ല സ്വീകരണമാണ്‍ ലഭട്ഠ്. ചികിത്സാലയങ്ങള്‍ ഏര്‍പ്പെടുത്തുകയും, കിണറുകള്‍ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകള്‍ ഉണ്ട്. ശ്രീബുദ്ധന്‍ തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ സിലോണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായും മഹാവംശം എന്ന ബുദ്ധമത ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. [4]

ബുദ്ധമത സന്യാസികള്‍ ബുധമത സന്ദേശം പ്രചരിപ്പിക്കന്‍ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് സംഘകാല കൃതികള്‍ പരാമര്‍ശിക്കുന്നുണ്ട്. മണിമേഖല ഒരു ബൗദ്ധ കൃതിയാണ്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാര്‍ജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്ന്ഉ. ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു. [5] കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാള്‍ [1] ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. [6] ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ കോട്ടയം താലൂക്കിലെ കിളിരൂര്‍ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നിലമ്പേരൂര്‍ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങള്‍ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.

കിളിരൂര്‍, കുട്ടംപേരൂര്‍, കൊടുങ്ങല്ലൂര്‍, ശബരിമല, അര്‍ത്തുങ്കല്‍ ഇരിങ്ങാലക്കുടതുടങ്ങി അനേകം ക്ഷേത്രങ്ങള്‍ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങള്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ പരുവശ്ശേരി ദുര്‍ഗ്ഗാക്ഷേത്രത്തില്‍ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ കുന്നത്തൂര്‍, കരുനാഗപ്പിള്ളി താലൂക്കുകളില്‍ നിന്നും മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളില്‍ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങള്‍ കേരളത്തില്‍ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ്‌ കാണിക്കുന്നത്.

കേരളത്തിലെ ചില ബുദ്ധ വിഹാരങ്ങള്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് തകര്‍ക്കപെടുകയും, അതിനെ ഹിന്ദു ബുദ്ധ വിശ്വാസികളെ പരസ്പരം കലതിക്കാനുള്ള ഉപാദി ആക്കുകയും ചെയ്തിരുന്നു എന്നത് മറ്റൊരു ചരിത്ര സത്യം.


[തിരുത്തുക] ശ്രീമൂലവാസം

കേരളത്തിലെ പ്രശസ്തമായ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴക്കടുത്തുള്ള ശ്രീമൂലവാസം[7]. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്‍ പ്രസിദ്ധമായിരുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രത്തിന്‌ സംരക്ഷണം നല്‍കിയതായി പറയുന്നതാണ്‌ പാലിയം താമ്രശാസനം. അദ്ദേഹം വന്‍ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നല്‍കി. ശ്രീബുദ്ധനേയും ധര്‍മ്മത്തേയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്‌. എന്നാല്‍ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി.

[തിരുത്തുക] അവലംബം

  1. സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികള്‍ കണ്ട കേരളം. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍. 
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 
  3. എ., ശ്രീധരമേനോന്‍ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥന്‍ പ്രിന്‍റേര്‍സ് ആന്‍ഡ് പബ്ലീഷേര്‍സ്. 
  4. വാരിയര്‍, രാഘവ; രാജന്‍ ഗുരുക്കള്‍ (1992). കേരള ചരിത്രം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം. 
  5. എ., ശ്രീധരമേനോന്‍ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥന്‍ പ്രിന്‍റേര്‍സ് ആന്‍ഡ് പബ്ലീഷേര്‍സ്. 
  6. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  7. രാമചന്ദ്രന്‍, സി.കെ.. "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍", മാതൃഭൂമി വാരാന്തപ്പതിപ്പ്, 2008-07-27. ശേഖരിച്ചത് 2008-07-28. 

[തിരുത്തുക] കുറിപ്പുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം