കേരളത്തിലെ നാട്ടാനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്കാരത്തിൽ നാട്ടാനകൾക്ക് ഒരു പ്രമുഖ പങ്കുണ്ട്.[അവലംബം ആവശ്യമാണ്] അലങ്കരിച്ച ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നത് കേരളത്തിൽ നിലവിലുള്ള പ്രാചീന [അവലംബം ആവശ്യമാണ്]ആചാരമാണ്.[1] ഇതുകൂടാതെ ആനയോട്ടം, ഗജമേള തുടങ്ങി ആനകളെ കേന്ദ്രമാക്കിയുള്ള ചടങ്ങുകളും ഉണ്ട്. ഇതിനു പുറമേ കൂപ്പിൽ തടിപിടിക്കുന്ന ജോലിക്കും ആനകളെ ഉപയോഗിച്ചു വരുന്നു. ഫോറസ്റ്റ് കാമ്പുകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള നാട്ടാനകളും ഉണ്ട്.

ചരിത്രം[തിരുത്തുക]

ആനകളെ ഉൾക്കൊള്ളിക്കുന്ന ചടങ്ങുകൾ[തിരുത്തുക]

  • ക്ഷേത്രങ്ങളീലെ ഉത്സവങ്ങൾ
  • പള്ളി നേർച്ചകൽ
  • പ്രകടങ്ങൾ
  • സ്വീകരണച്ചടങ്ങുകൾ

നാട്ടാനകൾക്ക് ൽകിവരുന്ന പദവികൾ[തിരുത്തുക]

  • കളഭകേസരി
  • മാതംഗകേസരി
  • ഗജരത്നം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

എഴുന്നൂറിനടുത്ത് നാട്ടാനകൾ കേരളത്തിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. 2009ഇൽ നടത്തിയ പഠനപ്രകാരം കേരളത്തിലെ ആനകളുടെ വിഭാഗം തിരിച്ചുള്ള പട്ടിക:[2]

ഉടമയുടെ വിഭാഗം ഉടമകളുടെ എണ്ണം കൊമ്പനാന പിടിയാന
സ്വകാര്യ വ്യക്തികൾ 345 417 91
ദേവസ്വം ബോർഡ് 3 104 14
സ്വകാര്യ ക്ഷേത്രങ്ങൾ 45 53 3
ആനക്കൂടുകൾ 5 8 10
മൃഗശാലകൾ 1 1 1

നാട്ടാനകളുടെ പട്ടിക[തിരുത്തുക]

ക്ര.
നം.
പേര് കുറിപ്പ് ഉടമ ജീവിച്ചിരിപ്പുണ്ടോ /
ചരിഞ്ഞോ എന്നത്.
അവലംബം
1. ഗുരുവായൂർ കേശവൻ ഗുരുവായൂർ ദേവസ്വം ചരിഞ്ഞു
2. അമ്പലപ്പുഴ രാമചന്ദ്രൻ
3. അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു
4. ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു
4. ഗുരുവായൂർ വലിയകേശവൻ ഗുരുവായൂർ ദേവസ്വം
4. ഗുരുവായൂർ പത്മനാഭൻ ഗുരുവായൂർ ദേവസ്വം
5. ഗുരുവായൂർ രാമചന്ദ്രൻ ഗുരുവായൂർ ദേവസ്വം
6. ഗുരുവായൂർ ലക്ഷ്മിക്കുട്ടി ഗുരുവായൂർ ദേവസ്വം
7. ചെങ്ങല്ലൂർ രംഗനാഥൻ ഐതിഹ്യമാല
8. വണ്ടന്നൂർ ഗോപാലകൃഷ്ണൻ 1990-ൽ ചരിഞ്ഞു
9. തിരുവമ്പാടി ശിവസുന്ദർ തിരുവമ്പാടി ദേവസ്വം 2018ൽ ചരിഞ്ഞു
10. തിരുവല്ല ജയചന്ദ്രൻ തിരുവിതാംകൂർ ദേവസ്വം
11. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെച്ചിക്കോട്ട് കാവ് ക്ഷേത്രം
12. പാമ്പാടി രാജൻ
13. മലയാലപ്പുഴ രാജൻ മലയാലപ്പുഴ ദേവസ്വം
14. മാവേലിക്കര ഉണ്ണികൃഷ്ണൻ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
15. ചിറക്കൽ മഹാദേവൻ ചെരിഞ്ഞു
16. ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ
17. ചിറക്കൽ കാളിദാസൻ
18.. ഈരാറ്റുപേട്ട അയ്യപ്പൻ
19. വെട്ടിക്കോട്ട് ചന്ദ്രശേഖരൻ
20. തൃക്കടവൂർ ശിവരാജു തൃക്കടവൂർ മഹാദേവക്ഷേത്രം
21. ഏവൂർ കണ്ണൻ ഏവൂർ ശ്രീകൃഷ്ണക്ഷേത്രം http://www.doolnews.com/elephant-kill-man-while-bathing452.html
22. മംഗലാംകുന്ന് അയ്യപ്പൻ
23. മംഗലാംകുന്ന് കർണ്ണൻ
24. മീനാട്ട വിനായകൻ
25. പട്ടത്താനം കേശവൻ
26. ആടിയാട്ട് അയ്യപ്പൻ ചരിഞ്ഞു.
27. പുല്ലുകുളങ്ങര ഗണേശൻ പുല്ലുകുളങ്ങര ശ്രീശാസ്താ ക്ഷേത്രം 2009ൽ ചരിഞ്ഞു.
28. കിരാങ്ങാട്ട് കേശവൻ ചരിഞ്ഞു.
29. കുട്ടങ്കുളങ്ങര രാംദാസ് കുട്ടൻ കുളങ്ങര ദേവസ്വം 2014ൽ ചരിഞ്ഞു[3].
30. ഹരിപ്പാട്ട് സ്കന്ദൻ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
31. ശങ്കരങ്കുളങ്ങര അയ്യപ്പൻ
32. കണ്ടിയൂർ പ്രേം ശങ്കർ കണ്ടിയൂർ മഹാദേവക്ഷേത്രം, മാവേലിക്കർ
33. മുല്ലക്കൽ ബാലകൃഷ്ണൻ
34. ഊക്കൻസ് കുഞ്ചു
35. മുള്ളത്ത് ഗണപതി ആസാമി, നല്ലസ്വഭാവം, 15 വർഷമായി ഒരേ പാപ്പാൻ https://www.youtube.com/watch?v=19x6hbAgYZg
36 മുള്ളത്ത് കൈലാസ് ഏറ്റവും നീളമുള്ള കൊമ്പുള്ള ആന, 21 വയസ്സ് ഇപ്പൊഴേ 10 അടി ഉയരം, https://www.youtube.com/watch?v=2943Aav7zfs
37 മുള്ളത്ത് വിജയകൃഷ്ണൻ
38 [[അരുൺ ശിവനാരായണൻ പഴയ കിരാങ്ങാട്ട് രാജേന്ദ്രൻ
39 വയലൂർ പരമേശ്വരൻ https://www.youtube.com/watch?v=sarQO6sz8s4
40 തെച്ചിക്കോട്ടുകാവ് ദേവീദാസൻ https://www.youtube.com/watch?v=gzF-GuT85zU
41 തിരുവമ്പാടി അർജുൻ
42 ആക്കവിള വിഷ്ണുനാരായണൻ
43 തിരുവമ്പാടി ലക്ഷ്മി ആനപ്പെരുമ 12
44 പാറമേക്കാവ് കാശി നാഥൻ ആനപ്പെരുമ 14
45 ആമ്പല്ലൂർ ശിവൻ ആനപ്പെരുമ 13
46 കുട്ടൻ കുളങ്ങര അർജുൻ ആനപ്പെരുമ 15
47 പാറമേക്കാവ് ദേവിദാസൻ ആനപ്പെരുമ 16
48 തിരുവേഗപ്പുറ മഹേശ്വരൻ ആനപ്പെരുമ 17
49 തിരുവാണികാവ് രാജഗോപാലൻ ആനപ്പെരുമ 18
50 കൂടൽമാണിക്യം മേഘാർജുനൻ കൂടൽമാണിക്യം ദേവസ്വം ആനപ്പെരുമ 19
51 തടത്തിവിള ശിവൻ ആനപ്പെരുമ 22
52 കോഴിപ്പറമ്പിൽ അയ്യപ്പൻ ആനപ്പെരുമ 48
52 നെയ്യാറ്റിങ്കര കണ്ണൻ നെയ്യാറ്റിൻ കര ശ്രീകൃഷ്ണക്ഷേത്രം ആനപ്പെരുമ 48
52 പാറശ്ശാല ശിവസങ്കരൻ പാറശ്ശാല മഹാദേവക്ഷേത്രം ആനപ്പെരുമ 48
53 ഭരണങ്ങാനം ഗണപതി ഭരണങ്ങാനം ദേവസ്വം

മെരുക്കൽ[തിരുത്തുക]

പ്രധാന ലേഖനം: ആനയെ മെരുക്കൽ

കേരളത്തിൽ ഇന്നുള്ളതിൽ മഹാഭൂരിപക്ഷം ആനകളെയും അന്യനാടുകളിലെ കാട്ടിൽ നിന്നും പിടിച്ച് നാട്ടാനയാക്കിയവയാൺ. ആനകളെ നാട്ടാനയാകാൻ പരിശീലിപ്പിക്കുന്നതിനെ മെരുക്കൽ എന്നു പേർ വിളിക്കുന്നു. ഇന്ത്യയിൽ മൊത്തം പിൻതുടർന്നു പോകുന്ന മെരുക്കൽ രീതി പ്രകാരം ആദ്യം കാട്ടാനയെ കൂട്ടിലോ മരങ്ങളിലോ ചേർത്ത് ഞെരുക്കി കെട്ടിയ ശേഷം മർദ്ദിക്കുകയും തീയും പടക്കവും ഉപയോഗിച്ച് ഭയപ്പെടുത്തുകയും പട്ടിണിക്കിടുകയും ഉറക്കം കെടുത്തുകയും ദിവസങ്ങളോളം ചെയ്ത ശേഷം ആദ്യമായി ചട്ടം പഠിപ്പിക്കേണ്ട വ്യക്തി അടുത്തു ചെന്ന് ആനയ്ക്ക് വെള്ളം നൽകുകയും വേദനിക്കുന്ന ചങ്ങലകളും വടങ്ങളും അയച്ചു കൊടുക്കുകയും ചെയ്ത് ആനയ്ക്ക് താൻ ഇനി സ്വതന്ത്രജീവി അല്ലെന്നും മനുഷ്യനു അടിമപ്പെട്ടാലേ വേദനയില്ലാതെയും ദാഹമില്ലാതെയും മുന്നോട്ട് പോകാൻ കഴിയൂ എന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ ഘട്ടം പൂർത്തിയായ ശേഷം ഈ ഘട്ടത്തിനു ശേഷം രണ്ട് താപ്പാനകൾ വശം ചേർന്ന് നിയന്ത്രിച്ച് തടവിലെ ആനയെ മനുഷ്യനിയന്ത്രിതമായി നയിച്ച് ജലാശയത്തിൽ കുളിക്കാൻ കൊണ്ടു പോകാൻ തുടങ്ങുന്നു. അതോടെ പാപ്പാനെ പുറത്തിരുത്താനും ആന അനുവദിച്ചു തുടങ്ങും. ശേഷം തോട്ടി കത്തി വടി എന്നിവ ഉപയോഗിച്ച് ആനയെ പത്തു മുതൽ മുപ്പതു വരെ ആജ്ഞകൾ അനുസരിക്കാൻ പഠിപ്പിക്കുന്നു. ഈ ഘട്ടവും വിജയകരമായി പൂർത്തിയായാൽ ആന മെരുങ്ങിയതായി കണക്കാക്കപ്പെടുന്നു. [4]

പരിപാലനം[തിരുത്തുക]

ഓരോ ആനയ്ക്കും മൂന്നുവരെ പാപ്പാന്മാർ ഉണ്ടാകും. പാപ്പാന്മാർ ആനയ്ക്ക് ഭക്ഷണവും വെള്ളവും നൽകുകയും കുളിപ്പിക്കുകയും ആനയെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ആനകൾക്ക് വർഷാവർഷം സുഖചികിത്സ എന്ന ആയുർവേദ പരിപാലനവും നൽകാറുണ്ട്. ആനയ്ക്ക് വരുന്ന മറ്റ് അസുഖങ്ങൾ മൃഗഡോക്റ്റർമാരോ ആനവൈദ്യന്മാരോ ചികിത്സിക്കുന്നു.

നാട്ടാനകളുടെ ജീവിതം[തിരുത്തുക]

നാട്ടാനകളോടുള്ള ക്രൂരത[തിരുത്തുക]

ആനകളെ മെരുക്കി പാപ്പാന്റെ ചൊൽപ്പടിക്ക് നിർത്തുവാൻ ശ്രമിക്കുമ്പോൾ ആനകൾ പീഡനങ്ങൾക്ക് വിധേയമാവാറുണ്ട്. [5]

മദപ്പാടിലുള്ള ആനയെ ഉത്സവങ്ങൾക്ക് ഇറക്കുമ്പോൾ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കുന്ന സ്പെഷൽ മുൾച്ചങ്ങല. തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് നിന്നും.

നാട്ടാനകൾ മൂലമുള്ള അപകടങ്ങൾ[തിരുത്തുക]

നിയമനിർമ്മാണവും പാലനവും[തിരുത്തുക]

കേരളത്തിലെ നാട്ടാനകൾക്ക് ബാധകമായ നിയമങ്ങളുടെ പട്ടിക:

  1. പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു ആനിമൽസ് ആക്റ്റ്, 1960
  2. കേരളാ ഫോറസ്റ്റ് ആക്റ്റ്, 1961
  3. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ്, 1971
  4. കേരളാ ക്യാപ്റ്റീവ് എലിഫന്റ്സ് (മാനേജ്മെന്റ് & മെയിന്റനനൻസ്) റൂൾസ്, 2012


നാട്ടാന നിരോധനം[തിരുത്തുക]

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എലിഫന്റ് ടാസ്ക് ഫോഴ്സ് ഇന്ത്യയിലെ ആനകളെക്കുറിച്ച് സമർപ്പിച്ച പഠന റിപ്പോർട്ടിൽ നാട്ടാനകൾ അടക്കം ഇന്ത്യയിലെ എല്ലാ ആനകളും രാജ്യത്തിന്റെ പൈതൃക സ്വത്ത് ആണെന്നും അതിനാൽ തന്നെ വന്യജീവി സം‌രക്ഷണ നിയമത്തിൽ ആനകളെ സ്വകാര്യ വ്യക്തികൾക്കും മറ്റും ഉടമസ്ഥാവകാശം നൽകാനുള്ള വകുപ്പുകൾ മാറ്റി കൈവശാവകാശം മാത്രമാക്കാൻ നിർദ്ദേശിച്ചു.[6] പുതുതായി ആനകളെ പിടിക്കുകയും മെരുക്കുകയും വാങ്ങുകയും വിൽക്കുകയും ദാനം ചെയ്യുകയും ചെയ്യുന്നതും നിറുത്തുകയും അങ്ങനെ ക്രമേണ നാട്ടാനകൾ ഇല്ലാതെയാകണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.[7] എന്നാൽ പഠനം മന്ത്രാലയം അംഗീകരിച്ചെങ്കിലും അതനുസരിച്ചുള്ള നിയമനിർമ്മാണം ആരഭിച്ചിട്ടില്ല.

അന്താരാഷ്ട്ര ശ്രദ്ധ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

<references>

  1. Social and Cultural History of Kerala , A Sreedhara Menon, Page 170
  2. Captive Elephants in Kerala- An Investigation into the Population Status, Management and Welfare Significance Surendra Varma, E.K. Easwaran, T.S. Rajeev, Marshal.C.Radhakrishnan, S. R. Sujata and Nibha Namboodiri , page 6
  3. https://www.facebook.com/1524176051141102/photos/a.1524249671133740.1073741828.1524176051141102/1569102013315172/?type=1&theater
  4. Biology, Medicine and Surgery of Elephants, edited by Murray E. Fowler, Susan K. Mikota , Page 20
  5. മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  6. The Report of The Elephant task Force August 31, 2010, page 110, 111
  7. The Report of The Elephant task Force August 31, 2010, page 116
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_നാട്ടാനകൾ&oldid=3901169" എന്ന താളിൽനിന്ന് ശേഖരിച്ചത്