എൻ. നീലകണ്ഠര് പണ്ടാരത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. നീലകണ്ഠര് പണ്ടാരത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. നീലകണ്ഠര് പണ്ടാരത്തിൽ
എൻ. നീലകണ്ഠര് പണ്ടാരത്തിൽ

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി കെ.ജി. കുഞ്ഞുകൃഷ്ണപിള്ള
മണ്ഡലം നെടുമങ്ങാട്

ജനനം 1917 മാർച്ച് 1(1917-03-01)
മരണം 2007 സെപ്റ്റംബർ 18 (പ്രായം 90)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി രാജേശ്വരി ദേവി
മക്കൾ നാല് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികൾ
മതം ഹിന്ദുമതം
As of നവംബർ 10, 2011
ഉറവിടം: നിയമസഭ


ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിൽ (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലംഗമായിരുന്നു.

തിരുക്കൊച്ചി നിയമസഭയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് നീലകണ്ഠര് പണ്ടാരത്തിൽ ആദ്യമായി നിയംസഭാംഗമായത്, കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലെത്തിയ ഇദ്ദേഹം 1950കളിൽ സി.പി.ഐ.യിൽ ചേർന്നു. കമ്മ്യൂമ്മിസ്റ്റ് പാർട്ടിയിൽ ചേർന്നതിനു മുൻപ് തിരുവിതാംകൂർ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ആകാലത്ത് സ്വാത്രന്ത്ര്യസമരത്തിലും നീലകണ്ഠര് പണ്ടാരത്തിൽ പങ്കെടുത്തിട്ടുണ്ട്.

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി