കെ. കൃഷ്ണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ. കൃഷ്ണമേനോൻ | |
|
ഒന്നും, രണ്ടും കേരളനിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1964 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
| മണ്ഡലം | മണ്ണാർക്കാട് |
|
|
|
| ജനനം | 1916 |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 12, 2011 ഉറവിടം: നിയമസഭ |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൃഷ്ണൻ (1916 - 1976). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1916-ൽ ജനിച്ച കെ. കൃഷ്ണൻ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1936-40 കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേയും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു കെ. കൃഷ്ണൻ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം കുമ്പനാട്ടിലേയും വള്ളുവനാട്ടിലേയും പാർട്ടി പ്രവർത്തന യൂണിറ്റുകളുടെ സംഘാടകനായിരുന്നു. 1948കളിൽ മൂന്ന് വർഷത്തോളം സർക്കാർ സേനയ്ക്കെതിരെ പൊരുതുന്ന സംഘാംഗവുമായിരുന്നു. 1796-ൽ അന്തരിച്ചു.