കെ.പി. സുധീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. സുധീര
തൊഴിൽബാങ്ക് ഉദ്യോഗസ്ഥ
ദേശീയതഭാരതീയ
ശ്രദ്ധേയമായ രചന(കൾ)നോവലുകൾ - ഗംഗ, ആജീവനാന്തം, പ്രണയസമീരേ, സ്മൃതി, പുരുഷാർത്ഥം, നഷ്ട സ്മൃതിയുടെ കാലത്ത്, സ്വർഗവാതിൽ, പ്രണയദൂത്

കഥാ സമാഹാരങ്ങൾ - ആകാശചാരികൾ, സ്നേഹസ്പർശങ്ങൾ, ചോലമരങ്ങളില്ലാത്ത വഴി, ആരോ ഒരാൾ, നീലക്കടമ്പ് ,സഹയാത്രിക, പ്രണയം മധുരം, വർത്തമാനത്തിൻ്റെ ഉറപ്പുകൾ, നിത്യ കല്യാണി,

മടക്കയാത്ര, പ്രണയാനന്തരം, വിദൂരം, സുധീരയുടെ കഥകൾ, വിദൂരം, എൻ്റെ പ്രണയകഥകൾ, ചില നേരങ്ങളിൽ

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് കെ.പി. സുധീര.[1] ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സുധീരക്ക് 2022ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന ക്കുള്ള പുരസ്‌കാരവും ലഭിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

കെ.സി. പത്മനാഭാന്റെയും ശാരദയുടെയും മകളായി കോഴിക്കോട് പുതിയറയിൽ കളത്തിൽ വീട്ടിലാണ് സുധീര ജനിച്ചത്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാടാണ് സുധീരയുടെ തറവാട് സ്ഥിതി ചെയ്യുന്നത്.[3] കോഴിക്കോട് ബി ഇ എം ഗേൾസ്‌ ഹൈസ്കൂൾ, ഗവ. ആർട്സ് & സയൻസ് കോളേജ്, പ്രോവിഡൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. ജന്തുശാസ്ത്രത്തിൽ ബിരുദം. ഇപ്പോൾ കേരളാ ഗ്രാമീണബാങ്കിൽ മാനേജരാണ്. പ്രൊഫഷണൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് പ്രോവിഡന്റ് ഫണ്ട് ഓഫീസ് റിട്ട. സൂപ്രണ്ടുമായിരുന്ന അന്തരിച്ച ടി.എം. രഘുനാഥ് ഭർത്താവും അസർബെയ്ജാനിൽ ബിസിനസുകാരനായ അമിതും അതുലുമാണ് മക്കൾ.[4][5][6] നോവൽ, കവിത, യാത്ര വിവരണം, ജീവചരിത്രം, സ്മരണ, പരിഭാഷ, കത്തുകൾ, ബാലസാഹിത്യം, തുടങ്ങി 12 ശാഖകളിലായി 75 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യകഥാസമാഹാരമായ ആകാശചാരികൾക്ക് യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചു. രണ്ടുതവണ 'മാതൃഭൂമി ഗൃഹലക്ഷ്മി' അവാർഡ്, ദല അവാർഡ്, 1993 കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം, 2000 ജിദ്ദ അരങ്ങ് അവാർഡ്, ഉറൂബ് അവാർഡ് എന്നിവ ലഭിച്ചു. 'ഗംഗ' എന്ന നോവൽ ഹിന്ദിയിലേക്കും 'ചോലമരങ്ങളില്ലാത്ത വഴി' തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

കൃതികൾ[തിരുത്തുക]

കഥാസമാഹാരങ്ങൾ[തിരുത്തുക]

  • ആകാശചാരികൾ
  • സ്നേഹസ്പർശങ്ങൾ
  • ചോലമരങ്ങളില്ലാത്ത വഴി
  • അതീതം
  • ആരോ ഒരാൾ
  • നീലക്കടമ്പ്
  • സഹയാത്രിക
  • സുധീരയുടെ കഥകൾ
  • പ്രണയം മധുരം
  • നിത്യകല്യാണി
  • മടക്കയാത്ര
  • പ്രണയാനന്തരം,
  • വിദൂരം
  • എൻ്റെ പ്രണയകഥകൾ

നോവലുകൾ[തിരുത്തുക]

  • ഗംഗ
  • ആജീവനാന്തം
  • പ്രണയസമീരേ
  • സ്മൃതി
  • പുരുഷാർത്ഥം
  • നഷ്ട സ്മൃതികളുടെ കാലം
  • മൂന്ന് പ്രണയ നോവലുകൾ

ബാലസാഹിത്യം[തിരുത്തുക]

  • ശാശ്വതം
  • മായക്കണ്ണൻ
  • ജീവനകല
  • കുടിലും കൊട്ടാരവും
  • മിട്ടുവും മീനുവും
  • പ്രളയകാലം (നോവൽ)
  • കുഞ്ഞോള്

ജീവചരിത്രം[തിരുത്തുക]

  • ഇഖ്ബാൽ - ജീവസ്പർഷങ്ങളുടെ കാതലും കരുതലും
  • ഖലീൽ ജിബ്രാൻ - അനശ്വരതയുടെ രഹസ്യം
  • അഴീക്കോട് - ഓർമകൾ
  • എം.ടി.ഏകാകിതയുടെ ശബ്ദം

കവിത[തിരുത്തുക]

  • ഹൃദയസ്മിതം
  • തീരാ വിശപ്പ്
  • പ്രണയ മർമരങ്ങൾ
  • പ്രണയ നൊമ്പരങ്ങൾ
  • പ്രണയ ദൂത്
  • നിന്നൊപ്പം
  • അതിഥികൾ
  • ഏകം

സ്മരണ[തിരുത്തുക]

  • സ്നേഹത്തിന്റെ മുഖങ്ങൾ
  • അഴീക്കോട് എന്ന മനുഷ്യൻ

വിവർത്തനം[തിരുത്തുക]

  • ജിബ്രാന്റെ പ്രണയലേഖനങ്ങൾ
  • ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ
  • ജിബ്രാൻ്റെ പ്രണയോത്സവം

യാത്രാവിവരണം[തിരുത്തുക]

  • മൺതരി മുതൽ മഹാകാശം വരെ
  • പിരമിഡുകളുടെ നാട്ടിൽ
  • ചൈന - മാറുന്ന മുഖം
  • മരിച്ചവരുടെ ജീവിക്കുന്ന ഗൃഹങ്ങൾ
  • സലാല- അറബിക്കടലിൻ്റെ പ്രണയിനി
  • ചില ആസ്ട്രലിയൻ ഓർമകൾ (അച്ചടിയിൽ)
  • മറക്കാത്ത ചില യൂറോപ്യൻ കാഴ്ചകൾ (അച്ചടിയിൽ)
  • ആറ് ഭൂഖണ്ഡങ്ങളിലൂടെ (അച്ചടിയിൽ)
  • ആസ്വാദനം
  • താമരപ്പൂക്കളും നീല നീഹാരങ്ങളും
  • ആന്തോളജി
  • അനുരാഗ പരാഗങ്ങൾ
  • ഓർമപ്പുസ്തകം
  • അനുഭവംം, ഓർമ, യാത്ര

പുരസ്‌കാരങ്ങൾ[തിരുത്തുക]

കേരളം : യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് [7], മാതൃഭൂമി ഗൃഹലക്ഷ്മി അവാർഡ് (രണ്ടു തവണ), അന്വേഷിയുടെ കഥാപുരസ്‌കാരം, കേസരി ബാലകൃഷ്ണപിള്ള പുരസ്‌കാരം, ഉറൂബ് അവാർഡ്, കൊടമന പുരസ്‌കാരം, ചട്ടമ്പി സ്വാമികളുടെ പേരിലുള്ള മാനവസേവ പുരസ്‌കാരം, അക്ഷരം – വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം, ധാർമ്മികത- എക്‌സലൻസി പുരസ്‌കാരം, ജയന്റ് ഓഫ് 2013, 2017ൽ കമലസുരയ്യയുടെ പേരിലുള്ള വനിത പുരസ്‌കാരം, കലാകൈരളി, തകഴി അവാർഡ്, എസ്.കെ.പൊറ്റക്കാട് അവാർഡ്, 2022ലെ സാഹിത്യത്തിലെ സമഗ്രസംഭാവന ക്കുള്ള കേരള സാഹിത്യ അക്കാദമി യുടെ ബഹുമതി.[2]

ദേശീയ പുരസ്‌കാരങ്ങൾ : ദില്ലി സാഹിത്യ അക്കാദമി അവാർഡ്, ബിജാപൂർ താജ് മുഗ്‌ളിനി അവാർഡ്, ഗായത്രി അവാർഡ്, മീരാബായ് അവാർഡ് (ദില്ലി), കസ്തൂർബ സമ്മാൻ, ശ്രീമൻ അരവിന്ദാശ്രമം അവാർഡ് (അസം), അക്കമഹാദേവി പുരസ്‌കാരം[8] (ഗുൽബർഗ).

അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ : ദുബായ് ആർട്ട് ലവേഴ്‌സ് അസോസിയേഷൻ അവാർഡ് [9], ജിദ്ദയിലെ അരങ്ങ് അവാർഡ്, ലണ്ടനിലെ ലിംഗ്വൽ ഹാർമണി അവാർഡ്, ഡോട്ടർ ഓഫ് നൈൽ (ഈജിപ്ത്), വുമൺ ഓഫ് ദ ഇറ (താഷ്‌കന്റ്), ലേഡി ഓഫ് ദി ടൈം (ദുബായ്),ഡോട്ടർ ഓഫ് ഹിമാലയ (നേപ്പാൾ), സംഘമിത്ര ഓഫ് ദ എയ്ജ് (ശ്രീലങ്ക), മിനർവ ഓഫ് ഈസ്റ്റ് പുരസ്‌കാരം(സെന്റ് പീറ്റേഴ്‌സ് ബർഗ്). മിസ്AIPC യൂറോപ്പ് പുരസ്കാരംം - 2019

ആറു ഭൂഖണ്ഡങ്ങളിലായി 37 വിദേശരാജ്യങ്ങൾ സന്ദർശിച്ചു.2019 ജൂലൈയിൽ എഐപിസിയോടൊപ്പം 10 യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലാന്റ്‌സ്, ബെൽജിയം, ജർമ്മനി, ലീച്ചൻസ്റ്റൈൻ,സ്വിറ്റ്‌സർലാന്റ്, ആസ്ട്രിയ, ഇറ്റലി, വത്തിക്കാൻ.മിസ് എഐപിസി യൂറോപ്പ് 2019 പുരസ്‌കാരം നേടി. 2010 ജനുവരിയിൽ ബീഹാറിലെ വിക്രം ശിലാ സർവ്വകലാശാല വിദ്യാവാചസ്പതി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. https://medium.com/women-in-kerala-media/womeninmedia-f8771cbb61f9
  2. 2.0 2.1 "Kerala Sahitya Akademi Awards announced". mathrubhumi. Archived from the original on 2023-06-30. Retrieved 2023-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ഓർമയുടെ ഓഹരി". facebook. Archived from the original on 2023-08-13. Retrieved 2023-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കെ.പി. സുധീരയുടെ ഭർത്താവ് ടി.എം. രഘുനാഥ് നിര്യാതനായി". keralakaumudi. 2023-02-09. Archived from the original on 2023-08-07. Retrieved 2023-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "ഫോട്ടോഗ്രാഫർ ടി.എം രഘുനാഥ് അന്തരിച്ചു". madhyamam. 2023-02-09. Archived from the original on 2023-02-09. Retrieved 2023-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
  6. https://www.newindianexpress.com/states/kerala/2012/jul/10/from-azerbaijan-with-love-385436.html
  7. https://www.puzha.com/blog/magazine-manoj_mathirapilly-interview_apr21/
  8. https://www.thehindu.com/news/cities/kozhikode/reading-week-fete-inaugurated/article7335752.ece
  9. https://malayalam.webdunia.com/miscellaneous/literature/articles/0909/08/1090908031_2.htm
"https://ml.wikipedia.org/w/index.php?title=കെ.പി._സുധീര&oldid=3959299" എന്ന താളിൽനിന്ന് ശേഖരിച്ചത്