കെ.എൻ. പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എൻ. പണിക്കർ
ജനനം 1936
ദേശീയത ഇന്ത്യൻ
ഉദ്യോഗം ചരിത്രകാരൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ

ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരനാണ്‌ ഡോ. കെ.എൻ. പണിക്കർ.[1] ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വർഗീയ വൽകരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിർക്കുന്ന ചരിത്രകാരന്മാരിൽ ഒരാളാണ്‌ ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1936-ൽ ജനിച്ചു. ബോർഡ് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി.രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പലവിദേശ സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളിൽ ഉപദേശകനായി പ്രവർത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഇപ്പോൾ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എൻ.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.

[തിരുത്തുക] പ്രധാന ഗ്രന്ഥങ്ങൾ

  • എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്‌റൈസിംഗ് ഇൻ മലബാർ(1989)
  • കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990)
  • ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ(1968)
  • കൾച്ചർ,ഐഡിയോളജി ആൻഡ് ഹെഗിമണി: ഇന്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995)
  • കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്(1997)
  • കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ്(2002)
  • ഇന്റെറോഗേറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി(2002)

[തിരുത്തുക] എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങൾ

  • ജോൺ മാൽക്കം: പൊളിറ്റിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)-1980
  • നാഷണൽ ആൻഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇൻ ഇന്ത്യ(1980)
  • കമ്മ്യൂണലിസം ഇൻ ഇന്ത്യൻ ഹിസ്റ്ററി-ഹിസ്റ്ററി,പൊളിറ്റിക്സ് ആൻഡ് കൾച്ചർ(1991)
  • എ കൺസേൺഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
  • ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേർന്ന്)
  • കൾച്ചർ: കോൺസെപ്റ്റ് ആൻഡ് പ്രാക്റ്റീസ്[2]

[തിരുത്തുക] അവലംബം

  1. http://www.ebalanandanrf.in/node/6
  2. സംസ്കാരവും ദേശീയതയും(2004), ഡോ. കെ.എൻ. പണിക്കർ, കറന്റ് ബുക്സ് തൃശൂർ. ഒന്നാം പതിപ്പ് 2002

[തിരുത്തുക] പുറത്തേക്കുള്ള കണ്ണി

"http://ml.wikipedia.org/w/index.php?title=കെ.എൻ._പണിക്കർ&oldid=1190014" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ