കെ.എസ്. മനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. കെ.എസ്. മനോജ്

പതിനാലാം ലോകസഭാ അംഗം

ജനനം ആലപ്പുഴ, കേരളം
രാഷ്ടീയകക്ഷി None
ജീവിതപങ്കാളി(കൾ) സൂസൻ എബ്രഹാം
കുട്ടികൾ 1
ഭവനം ആലപ്പുഴ
As of മാർച്ച് 18, 2009

കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്. [1] 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ആലപ്പുഴയിൽ നിന്ന് സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിക്കുകയുണ്ടായി.

"ദി ഫിഷർമെൻ (വെൽഫെയർ) ബിൽ 2005" ,[2] "ദി പെട്രോൾ പമ്പ് വർക്കേഴ്സ് (വെൽഫെയർ) ബിൽ 2005", "ദി കയർ ഫാക്ടറി വർക്കേഴ്സ് (വെൽഫെയർ) ബിൽ 2006" എന്നിവ ഇദ്ദേഹം അവതരിപ്പിച്ച പ്രധാന ബില്ലുകളാണ്.[3]

2010 ജനുവരി 9-ന് ഇദ്ദേഹം സി.പി.ഐ.(എം) പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. പാർട്ടി നിലപാട് തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. [4]

വിദ്യാഭ്യാസ യോഗ്യതകൾ[തിരുത്തുക]

മറ്റു പദവികൾ[തിരുത്തുക]

  • ഡിഫൻസ് കമ്മിറ്റി മെംബർ
  • കൃഷി മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
  • 1993–98 കാലത്ത് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
  • 1998–2004 കാലത്ത് അനസ്തേഷ്യോളജി ലക്ചറർ
  • ലൈഫ് മെംബർ, (i) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ; (ii) ഇൻഡ്യൻ സൊസൈറ്റി ഓഫ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ; (iii) ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ്;
  • മുൻ സെക്രട്ടറി, കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ
  • നാഷണൽ സർവീസ് സ്കീം അംഗം
  • കേരള കത്തോലിക് യൂത്ത് മൂമെന്റിന്റെ മുൻ പ്രസിഡന്റ്
  • കേരള സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗം

അവലംബം[തിരുത്തുക]

Persondata
NAME Manoj, K. S.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 19 April 1965
PLACE OF BIRTH Alapuzha, Kerala
DATE OF DEATH
PLACE OF DEATH


"http://ml.wikipedia.org/w/index.php?title=കെ.എസ്._മനോജ്&oldid=1676050" എന്ന താളിൽനിന്നു ശേഖരിച്ചത്