കെ.എം. പണിക്കർ
പണ്ഡിതൻ,പത്രപ്രവർത്തകൻ,ചരിത്രകാരൻ,നയതന്ത്രപ്രതിനിധി,ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് സർദാർ കെ.എം പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895[1] ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം.രാജ്യ സഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം[അവലംബം ആവശ്യമാണ്].
ഉള്ളടക്കം |
ആദ്യകാലവും വിദ്യാഭ്യാസവും [തിരുത്തുക]
ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ പണിക്കർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡ്ഡിൽ ടെംബ്‌ൾ ബാറിൽ അഭിഭാഷകാനായി പരിശീലനം നേടി.
ഔദ്യോഗിക രംഗത്ത് [തിരുത്തുക]
ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീട് കൽകട്ട സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പാട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനെർ സംസ്ഥാനത്തിന്റെയും വിദേശകാര്യ മന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു(1944-47)
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. സംസ്ഥാന പുനരേകീകരണ കമ്മീഷൺ അംഗമായിരുന്നു അദ്ദേഹം. പിന്നീട് അക്കാദമിക രംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു.ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു.സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ [തിരുത്തുക]
യൂറോപ്പിന്റെ ഏഷ്യൻ സ്വാധീനം എന്ന പണിക്കരുടെ ഇഷ്ടമേഖലയെ പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിന്റെ മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും എന്നപഠനവും ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും എന്ന ഗ്രന്ഥവും. രണ്ട് ചൈനകൾ (1955)-Two chinas- കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള അദ്ദേഹത്തിന്റെ ചായവ് പ്രകടമാക്കുന്നു. നോവലുകളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പറങ്കിപ്പടയാളി,കേരള സിംഹം,ദൊരശ്ശിണി,കല്ല്യാണമൽ,ധൂമകേതുവിന്റെ ഉദയം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരം എന്ന കൃതിയും ഇദ്ദേഹത്തിനുണ്ട്.