കെ.ആർ. നാരായണൻ
| കോച്ചേരിൽ രാമൻ നാരായണൻ | |
![]() |
|
|
|
|
| പദവിയിൽ 25 July 1997 – 25 July 2002 |
|
| പ്രധാനമന്ത്രി | Inder Kumar Gujral Atal Bihari Vajpayee |
|---|---|
| [[Vice President of India|വൈസ് പ്രസിഡന്റ്(മാർ)]] | Krishan Kant |
| മുൻഗാമി | Shankar Dayal Sharma |
| പിൻഗാമി | Abdul Kalam |
|
|
|
| പദവിയിൽ 21 August 1992 – 24 July 1997 |
|
| പ്രസിഡണ്ട് | Shankar Dayal Sharma |
| മുൻഗാമി | Shankar Dayal Sharma |
| പിൻഗാമി | Krishan Kant |
|
|
|
| ജനനം | 1920 27 ഒക്ടോബർ Perumthanam, Travancore (now India) |
| മരണം | 2005 നവംബർ 9 (പ്രായം 85) New Delhi, India |
| രാഷ്ട്രീയകക്ഷി | Indian National Congress |
| Alma mater | University of Kerala London School of Economics |
| മതം | Hinduism |
കെ ആർ നാരായണൻ (ഒക്ടോബർ 27, 1920 - നവംബർ 9, 2005, വൈക്കം, കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1920 ഒക്ടോബർ 27നാണ് നാരായണൻ ജനിച്ചത്. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ് സ്കൂൾ, വടകര സെന്റ് ജോൺസ് സ്കൂൾ, കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ് നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയിൽ ധനികനായിരുന്നു ആ ബാലൻ.
കോട്ടയം സി എം എസ് കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ച് ശ്രദ്ധേയനായി. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിലെന്നുമാത്രം. ഹരിജനായതുകൊണ്ടുമാത്രമാണ് സി പി ലക്ചറർ ഉദ്യോഗം നിരസിച്ചത്. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട് തിരുവതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലിതേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. മഹാരാജാവ് 500 രൂപ വായ്പ അനുവദിച്ചു.
[തിരുത്തുക] ഡൽഹി ജീവിതം
1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ് സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ് വീക്കിലി ഫോർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട് ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ഇക്കാലയളവിലാണ് നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ കണ്ടുമുട്ടിയത്. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി നാരായണനെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ് നൽകി സഹായിച്ചു.
[തിരുത്തുക] നയതന്ത്ര ഉദ്യോഗത്തിലേക്ക്
ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ അദ്ധ്യാപകന്റെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്‌റു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട് ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു. 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1980-ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലിമതിയാക്കി.
[തിരുത്തുക] സജീവ രാഷ്ട്രീയത്തിലേക്ക്
അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ നാരായണൻ, കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ചു. ഇന്ദിര സമ്മതം മൂളി. പക്ഷേ നാരായണന്റെ രാഷ്ട്രീയ ജൈത്രയാത്രയ്ക്കു സാക്ഷ്യംവഹിക്കാൻ ഇന്ദിരയുണ്ടായിരുന്നില്ല. അവരുടെ മരണശേഷം 1984-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് നാരായണൻ ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ചത്. ഇടതുപക്ഷ കോട്ടയായ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലാണ് ആദ്യമായി മത്സരിച്ചത്. രാഷ്ട്രീയത്തിന്റെ അടവുകൾ പയറ്റിത്തെളിയാത്ത അദ്ദേഹം പക്ഷേ ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ വെന്നിക്കൊടിപാറിച്ചു. പിന്നീട് 1989, 1991 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിവിധ കാലയളവിലായി ആസൂത്രണം, വിദേശകാര്യം, ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും നാരായണൻ നിയുക്തനായി.
[തിരുത്തുക] ഉപരാഷ്ട്രപതി
രാഷ്ട്രീയത്തിൽ ശോഭിച്ച നാരായണനെ കൂടുതൽ ഭാരിച്ച ചുമതലകൾ കാത്തിരിന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വി.പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാരായണന്റെ പേരു നിർദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ് സിംഗ് നാരായണനെ നിർദ്ദേശിച്ചത്. താമസിയാതെ അന്നത്തെ സർക്കാർ നയിച്ചിരുന്ന കോൺഗ്രസ് പാർട്ടിയും ഈ സ്ഥാനാർഥിത്തത്തെ പിന്താങ്ങി. അവസാന ഘട്ടമായപ്പോൾ നാരായണന്റെ സ്ഥാനാർഥിത്തത്തെ എതിർക്കാൻ പ്രബലകക്ഷികൾ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ് 21ന് കെ. ആർ. നാരായണൻ ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
