കെൻ സാരോ വിവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ടെലിവിഷൻ നിർമ്മാതാവും "ഗോൾഡ്‌മാൻ എൻ‌വിറോണ്മെന്റൽ പ്രൈസ്" ജേതാവുമാണ്‌ കെൻ സാരോ വിവ എന്ന കെനുൽ കെൻ ബീസൻ സാരോ വിവ (ഒക്‌ടോബർ 10, 1941- നവംബർ 10,1995).

വിവരണം[തിരുത്തുക]

നൈജീരിയയില ഒഗോണി വംശത്തിൽ പെട്ടയാളാണ്‌ കെൻ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റിൽ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതിനും വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.

ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോർ ദി സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ" [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തിൽ കെൻ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെൽ എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി രംഗത്തു വന്നു.

ഈ സമരങ്ങൾ ഏറ്റവും ശക്തിപ്രാപിച്ചു നിൽക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെൻ സാരോ വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴിൽ വിചാരണ ചെയ്ത് 1995-ൽ എട്ട് സഹപ്രവർത്തകരോടൊപ്പം കെൻ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.

പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. കോമണ‌വെൽത്ത് രാജ്യങ്ങളുടെ അംഗത്വത്തിൽ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാൻ ഇതു കാരണവുമായി.

പുറം കണ്ണികൾ[തിരുത്തുക]

Wikisource
Wikisource has original works written by or about:
"http://ml.wikipedia.org/w/index.php?title=കെൻ_സാരോ_വിവ&oldid=1713286" എന്ന താളിൽനിന്നു ശേഖരിച്ചത്