കെവിന്‍ കാര്‍ട്ടര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1994 ലെ പുലിറ്റ്സര്‍ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിന്‍ കാര്‍ട്ടര്‍ (സെപ്റ്റംബര്‍ 13, 1960 - ജൂലൈ 27, 1994). തെക്കന്‍ സുഡാനില്‍ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നില്‍കുന്ന കഴുകന്റെയും പടം നല്‍കി കാര്‍ട്ടര്‍ ലോകത്തെ നടുക്കി.
[തിരുത്തുക] പുലിറ്റ്സര്‍ പ്രൈസ് നേടിയ ചിത്രം
1993 ല്‍ തെക്കന്‍ സുഡാനിലെ അയോഡ് എന്ന സ്ഥലത്ത് ഭക്ഷണം തേടിവരുന്ന എല്ലും തോലുമായ ഒരു കൊച്ചു പെണ്‍കുട്ടി മുന്നോട്ടു നീങ്ങാനാവാതെ മുട്ടുമടക്കി വീഴുന്നതും ഒപ്പം ഒരു കഴുകന്‍ പറന്നുവന്ന് കുട്ടിയുടെ അധികം അകലയെല്ലാതെ വന്നു നില്‍കുന്നതുമായ ഒരു ചിത്രം കാര്‍ട്ടര്‍ പകര്‍ത്തി. ഈ ചിത്രം ശരിയായി പകര്‍ത്താന്‍ ഏകദേശം ഇരുപത് മിനുട്ട് തനിക്ക് കാത്തുനില്‍ക്കേണ്ടി വന്നു എന്ന് കാര്‍ട്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം കാര്‍ട്ടര്‍ വില്‍ക്കുകയും 1993 മാര്‍ച്ച് 26-ന് ന്യുയോര്‍ക്ക് ടൈംസ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കുട്ടി രക്ഷപ്പെട്ടോ എന്നന്വേഷിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന് അന്നേ ദിവസം നൂറുകണക്കിന് ഫോണ്‍കോളുകണ്‍ വരികയും ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ, പത്രം വായനക്കാരെ ഇങ്ങനെ അറിക്കുകയും ചെയ്തു: "കഴുകനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശേഷി ആ കൂട്ടിക്കുണ്ടായിരുന്നു. പക്ഷേ ആ കുട്ടിക്ക് ഒടുവില്‍ എന്തു സംഭവിച്ചു എന്നുള്ളത് അജ്ഞാതമാണ് ".
1994 ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പിക്‌ചര്‍ എഡിറ്റര്‍, കെവിന്‍ കാര്‍ട്ടറെ വിളിച്ച് ചിത്രത്തിന് ഫോട്ടോ ഫീച്ചറിനുള്ള പുലിറ്റ്സര്‍ പ്രൈസ് നേടിയ വിവരം അറീച്ചു.
[തിരുത്തുക] മരണം
താന്‍ ചിത്രത്തില്‍ പകര്‍ത്തിയ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള് പിന്നീട് അജ്ഞാതമായത് കാര്‍ട്ടറെ തളര്‍ത്തി.[1] വിഷാദരോഗത്തിനടിമയായ അദ്ദേഹം 1994 ജൂലൈ 27 ന് തന്റെ മുപ്പത്തിമുന്നാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.