കെന്നല്‍ ക്ലബ്ബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായ്ക്കളുടെ ശാസ്ത്രീയപ്രജനനം , ശ്വാനപ്രദര്‍ശനം, നായകളെയും വിവിധ നായ ജനുസ്സുകളേയും പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കല്‍ തുടങി നായകളെ സംബന്ധിച്ച വിഷയങള്‍ക്കായുള്ള സംഘടനയാണ് കെന്നല്‍ ക്ലബ്ബ് (Kennel Club) . ചില രാജ്യങ്ങളില്‍ കെന്നല്‍ കൗണ്‍സില്‍ എന്നും കനൈന്‍ കൗണ്‍സില്‍ എന്നും അറിയപ്പെടുന്നു. ഓരോ കെന്നല്‍ ക്ലബ്ബുകളും അവ അംഗീകരിച്ച നായ ജനുസ്സുകളെ കൂടുതല്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഒറ്റ നായ ജനുസ്സിനെ മാത്രം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന കെന്നല്‍ ക്ലബ്ബുകളുമുണ്ട്. ഇവ ബ്രീഡ് ക്ലബ്ബുകള്‍ എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യയിലെ പ്രമുഖ കെന്നല്‍ ക്ലബ്ബുകള്‍ കെന്നല്‍ ക്ലബ്ബ് ഒഫ് ഇന്ത്യയും ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ കെന്നല്‍ ക്ലബ്ബുമാണ്.