കൂക്കികട്ടർ സ്രാവ്
| കൂക്കികട്ടർ സ്രാവ് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റുകൾ |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Squaliformes |
| കുടുംബം: | Dalatiidae |
| ജനുസ്സ്: | Isistius |
| വർഗ്ഗം: | I. brasiliensis |
| ശാസ്ത്രീയ നാമം | |
| Isistius brasiliensis (Quoy & Gaimard, 1824) |
|
| Range of the cookiecutter shark | |
| പര്യായങ്ങൾ | |
|
Leius ferox Kner, 1864 |
|
വളരെ ചെറിയ ഇനം സ്രാവാണ് കൂക്കികട്ടർ സ്രാവ് (ശാസ്ത്രീയനാമം: Isistius brasiliensis). ഒരു ബാഹ്യപരാദം കൂടിയായ ഈ സ്രാവ് മറ്റു വലിയ സ്രാവുകളുടെയും തിമിംഗലത്തിന്റെയും ശരീരത്തിൽ കടിച്ചുതൂങ്ങുന്നു.
വൃത്താകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. തവിട്ട്, ചാര നിറത്തിലോ ആ നിറങ്ങളുടെ കലർപ്പിലോ ആണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട വരയുള്ള കഴുത്തും നേർത്ത അരികുകളുള്ള ചിറകുകളുമാണ് ഇവയുടേത്. താഴത്തെ പല്ലുകൾ വലുതും ത്രികോണാകൃതിയിലുള്ളവയുമാണ്. തന്മൂലം ഇരയുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കുഴിഞ്ഞതും വൃത്താകൃതിയിലുമാണ്. അതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.
ആൺസ്രാവുകൾ 44 സെന്റീമീറ്ററും പെൺസ്രാവുകൾ 50 സെന്റീമീറ്ററും വരെ വലുപ്പം വയ്ക്കുന്നു[2]. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനമായ കൂക്കികട്ടർ സ്രാവ് ഒറ്റപ്രസവത്തിൽ ആറോ ഏഴോ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു.
അവലംബം [തിരുത്തുക]
- ↑ Stevens, J. (SSG Australia & Oceania Regional Workshop, March 2003) (2003). Isistius brasiliensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on January 26, 2010.
- ↑ http://australianmuseum.net.au/Smalltooth-Cookiecutter-Shark-Isistius-brasiliensis