കുർബാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുർബാന

വിശുദ്ധ കുർബാന അല്ലെങ്കിൽ കുർബാന കദീശ (ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ, qurbono qadisho എന്ന് സുറിയാനി ഭാഷയിൽ ഉച്ചാരണം) ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു.

പേരിനു പിന്നിൽ [തിരുത്തുക]

സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. [1] അറബിയി കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം

Fractio-panis1.JPG

എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരകർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.


സീറോ മലബാർ, കിഴക്കിന്റെ അസ്സീറിയൻ എന്നീ സഭകൾ കൽദായ രീതി പിന്തുടരുമ്പോൾ, ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, സീറോ മലങ്കര, മാർത്തോമ്മാ സുറിയാനി സഭ, മാരൊനൈറ്റ്, എന്നീ സഭകൾ സിറിയൻ രീതി പിന്തുടരുന്നു. സിറിയൻ പദമായ കുർബാന ഹീബ്രു പദമായ കുർബാനിൽ(קרבן) നിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിൻറെ അർത്ഥം അർപ്പണം എന്നാണ്.


കൽദായ പാരമ്പര്യത്തിലെ അനഫോറ, വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും , സുറിയാനി പാരമ്പര്യത്തിലേത് വിശുദ്ധ യാക്കോബിന്റെയും ആണു. ഈ രണ്ടു ആരാധനാ രീതികൾക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി ഇവയാണ്.

പരാമർശങ്ങൾ [തിരുത്തുക]

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.


"http://ml.wikipedia.org/w/index.php?title=കുർബാന&oldid=1692123" എന്ന താളിൽനിന്നു ശേഖരിച്ചത്