കുവേമ്പു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കെ.വി. പുട്ടപ്പ | |
|---|---|
| ജനനം | 1904 ഡിസംബർ 29 ചിക്കമംഗ്ലൂർ, കർണാടക |
| മരണം | 1994 നവംബർ 11 (പ്രായം 89) മൈസൂർ, കർണാടക |
| തൂലികാനാമം | കുവേമ്പു |
| തൊഴിൽ | എഴുത്തുകാരൻ, പ്രോഫസർ |
| ദേശീയത | ഇന്ത്യ |
| രചനാ സങ്കേതം | Fiction |
| സാഹിത്യ പ്രസ്ഥാനം | നവോദയ |
|
Influences
|
|
|
www.kuvempu.com |
|
കപ്പളി വെങ്കടപ്പഗൗഡ പുട്ടപ്പ (കന്നഡ: ಕುಪ್ಪಳ್ಳಿ ವೆಂಕಟಪ್ಪಗೌಡ ಪುಟ್ಟಪ್ಪ) (ഡിസംബർ 29, 1904 - നവംബർ 11 1994) ഒരു കന്നഡ സാഹിത്യകാരനും കവിയുമാണ്. 20-ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനായി ഇദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. കുവേമ്പു എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ എഴുതിയിരുന്നത്.
1967-ൽ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ ഇദ്ദേഹം പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യ കന്നഡിയനുമാണ്. എം. ഗോവിന്ദ പൈക്ക് ശേഷം രാഷ്ട്രകവിയായി ഉയർത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം.
1958-ൽ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ ആദരിച്ചു.