കുഴൽ (വാദ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴൽ വായിക്കുന്ന കലാകാരന്മാർ‍

ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ്‌ കുഴൽ. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയിൽ പെടുന്നു. കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തിൽ പെടുന്നു. കുറുങ്കുഴലും നെടുങ്കുഴലുമാണ്‌ ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴൽ പ്രധാനമായും കച്ചേരികൾക്കാണ്‌ ഉപയോഗിക്കുന്നത്.

ഘടന[തിരുത്തുക]

കുറുങ്കുഴലിന്‌ ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടിൽ (ഊതുന്ന വശം) ഒരുതരം പുല്ലാണ്‌ ഉപയോഗിക്കുന്നത്.

കുഴൽ പറ്റ്[തിരുത്തുക]

കുഴലും ചെണ്ടയും

കുഴൽ മുഖ്യവാദ്യമായ ഒരു കലാരൂപമാണ് കുഴൽ പറ്റ്. കുറുങ്കുഴലാണ് ഇതിനുപയോഗിക്കുന്നത്. കുഴലിനൊപ്പം ഇടന്തലച്ചെണ്ട,ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.


സുഷിരവാദ്യങ്ങൾ

പുല്ലാംകുഴൽകുറുംകുഴൽനെടുംകുഴൽനാഗസ്വരംക്ലാർനെറ്റ്സാക്സോഫോൺഷെഹ്നായി


പ്രധാന ലേഖനം: സംഗീതം
Commons:Category
വിക്കിമീഡിയ കോമൺസിലെ Music എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കുഴൽ_(വാദ്യം)&oldid=2114480" എന്ന താളിൽനിന്നു ശേഖരിച്ചത്