കുരിയേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതാനും വർഷങ്ങൾക്കുമുൻപ് വരെ മലബാറിൽ ഉപയോഗിച്ചിരുന്ന ഒരു നിത്യോപയോഗ സാധനമായിരുന്നു കുരിയേൽ. ഇത് പല വലിപ്പത്തിലും ലഭിച്ചിരുന്നു. ശർക്കര, നെല്ല് എന്നിവ ഇതിൽ സൂക്ഷിക്കാറുണ്ടായിരുന്നു. അങ്ങാടിയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനും സഞ്ചികൾക്ക് പകരമായി കുരിയേലായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ കർഷകതൊഴിലാളികൾക്ക് കറ്റമെതിച്ചാൽ ലഭിക്കുന്ന കൂലി(പതം)യായ നെല്ല് വാങ്ങിയിരുന്നതും കുരിയാലിലായിരുന്നു[1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ദിനപത്രത്തിലെ മധുരം മലയാളം പംക്തിയിൽ ബാലൻ കുറുങ്ങോട്ടിന്റെ വിവരണം. താൾ 11. 2009 ജുലൈ 16.
"https://ml.wikipedia.org/w/index.php?title=കുരിയേൽ&oldid=1794629" എന്ന താളിൽനിന്ന് ശേഖരിച്ചത്