കുമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gmelina arborea
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Gmelina
വർഗ്ഗം: G. arborea
ശാസ്ത്രീയ നാമം
Gmelina arborea
Roxb.

ഭാരതത്തിലെ മിക്കവാറും വനപ്രദേശങ്ങളിൽ കാണാപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ്‌ കുമ്പിൾ (ശാസ്ത്രീയ നാമം:മെലീന ആർബോറിയ). കുമിഴ് എന്നും ഇത് അറിയപ്പെടുന്നു[1]. നനവാർന്ന മലഞ്ചെരുവുകളിലും താഴ്വരകളിലും കൂടുതലായി കാണപ്പെടുന്നു. ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.

ഉള്ളടക്കം

[തിരുത്തുക] പേരുകൾ

[തിരുത്തുക] രസഗുണങ്ങൾ

  • രസം - തിക്തം, മധുരം, കഷായം
  • ഗുണം - ഗുരു
  • വീര്യം - ഉഷ്ണം
  • വിപാകം - കടു

[തിരുത്തുക] ഘടന

ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണിത്. മരപ്പട്ടയ്ക്ക് വെളുപ്പോ ചാരനിറമോ ആയിരിക്കും. തടി ചാര നിറം കലർന്ന വെള്ള നിരത്തിൽ കാണപ്പെടുന്നു. ഇലകൾ ഹൃദയാകാരത്തിൽ അഗ്രം കൂർത്തവയാണ്‌. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ ഉള്ള പൂങ്കുലയ്ക്ക് ഏകദേശം 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂക്കൾ വലുതും മഞ്ഞനിറവും ആയിരിക്കും. ബാഹ്യദളപുടം ദീർഘസ്ഥയിയായിരിക്കും. സം‌യുക്തദളപുടം പരന്ന് ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു. ഇതിൽ 4 കേസരങ്ങൾ ആണുള്ളത്. അണ്ഡാശയത്തിന്‌ 4 അറകളാണുള്ളത്. ഒരു ഫലത്തിൽ ഒന്നോ രണ്ടൊ വിത്തുകൾ ഉണ്ടായിരിക്കും[2].

[തിരുത്തുക] അവലംബം

  1. ayurvedicmedicinalplants.com-ൽ നിന്നും
  2. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 189-191

[തിരുത്തുക] ഇതും കാണുക

ഔഷധസസ്യങ്ങളുടെ പട്ടിക

"http://ml.wikipedia.org/w/index.php?title=കുമ്പിൾ&oldid=1207663" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ