കുമ്പളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്പളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്പളം (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്പളം (വിവക്ഷകൾ)
Winter melon
Nearly mature winter melon
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Cucurbitales
കുടുംബം: Cucurbitaceae
ജനുസ്സ്: Benincasa
വർഗ്ഗം: B. hispida
ശാസ്ത്രീയ നാമം
Benincasa hispida
Thunb.
കുമ്പളങ്ങ
Pumpkin, raw
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 10 kcal   60 kJ
അന്നജം     6.5 g
- പഞ്ചസാരകൾ  1.36 g
- ഭക്ഷ്യനാരുകൾ  0.5 g  
Fat 0.1 g
- saturated  0.05 g
- monounsaturated  0.01 g  
- polyunsaturated  0.01 g  
പ്രോട്ടീൻ 1.0 g
ജീവകം എ equiv.  369 μg  41%
- β-കരോട്ടീ‍ൻ  3100 μg  29%
തയാമിൻ (ജീവകം B1)  0.05 mg   4%
റൈബോഫ്ലാവിൻ (ജീവകം B2)  0.110 mg   7%
നയാസിൻ (ജീവകം B3)  0.6 mg   4%
പാന്റോത്തെനിക്ക് അമ്ലം (B5)  0.298 mg  6%
ജീവകം B6  0.061 mg 5%
Folate (ജീവകം B9)  16 μg  4%
ജീവകം സി  9 mg 15%
ജീവകം ഇ  1.06 mg 7%
കാൽസ്യം  21 mg 2%
ഇരുമ്പ്  0.8 mg 6%
മഗ്നീഷ്യം  12 mg 3% 
ഫോസ്ഫറസ്  44 mg 6%
പൊട്ടാസിയം  340 mg   7%
സോഡിയം  1 mg 0%
സിങ്ക്  0.32 mg 3%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

[തിരുത്തുക] ഔഷധ ഉപയോഗം

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം രസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]

Commons:Category
വിക്കിമീഡിയ കോമൺസിലെ Benincasa pruriens എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

[തിരുത്തുക] അവലംബം

  1. http://www.kerala.gov.in/keralacal_sept08/pg37.pdf
  2. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
"http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%82&oldid=1116133" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ