കുമാരൻ വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാരൻ വൈദ്യർ

കേരളത്തിലെ പ്രശസ്തനായ പാരമ്പര്യ വിഷവൈദ്യന്മാരിൽ ഒരാളായിരുന്നു കുമാരൻ വൈദ്യർ. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ വിഷചികിത്സാകേന്ദ്രത്തിന്റെ സ്ഥാപകന്മാരിലൊരാളായിരുന്നു ഇദ്ദേഹം[1] [2] [3] പരമ്പരാഗത വൈദ്യകുടുംബത്തിൽ പിറന്നു. അച്ഛൻ കുഞ്ഞിക്കൊട്ടൻ വൈദ്യർ.പതിനാലാം വയസ്സിൽ വിഷചികിത്സ ആരംഭിച്ചു. ആയുർവേദത്തിൽ അധിഷ്ഠിതമായ ചികിത്സാ രീതിയായിരുന്നു ആദ്യം പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിൽ തുടർന്നിരുന്നതെങ്കിലും 1967 ൽ പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അലോപ്പതി ഡോക്ടർ സൈനുദ്ദീനുമായി സഹകരിച്ചു തുടങ്ങിയ സമ്മിശ്ര ചികിത്സ വൻ വിജയമായി. ആന്റി വെനവും ആയുർവേദ മരുന്നുകളും സംയോജിപ്പിച്ചുള്ള പുതിയ രീതി ആയിരക്കണക്കിനു രോഗികളുടെ ജീവൻ രക്ഷിച്ചു. പാമ്പു വിഷ ചിത്സാ രീതിയിലെ നൂതന ചികിത്സാരീതികളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ മെഡിക്കൽ സയൻസ് നടത്തിയ ഗവേഷണങ്ങളിൽ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. കേന്ദ്ര ഗവർമെന്റിന്റെ ആയുർവേദ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. വിഷവൈദ്യത്തിൽ ശിരോമണി ബിരുദം ലഭിച്ചിട്ടുണ്ട്. [4]

അവലംബം[തിരുത്തുക]

  1. സി പി കുമാരൻ വൈദ്യർ അന്തരിച്ചു
  2. വിഷചികിത്സ സേവനമാക്കിയ കുമാരൻ വൈദ്യർ[പ്രവർത്തിക്കാത്ത കണ്ണി]
  3. "പാമ്പിൻ വിഷത്തിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച കുമാരൻ വൈദ്യർ ഇനി ഓർമ്മ". Archived from the original on 2013-09-26. Retrieved 2013-08-20.
  4. വിഷ ചികിത്സപ്പെരുമയിൽ കുമാരൻ വൈദ്യർ [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുമാരൻ_വൈദ്യർ&oldid=3628636" എന്ന താളിൽനിന്ന് ശേഖരിച്ചത്