കുപ്പപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈനകരി പഞ്ചായത്തിലെ രണ്ട് വാർഡുകൾ ചേർന്നാണ് കുപ്പപുറം.[1] പുറത്തുനിന്നും ഇവിടേക്ക് എത്താനുള്ള യാത്രമാർഗ്ഗം ജലഗതാഗതം മാത്രമാണ്. ഒരു സർക്കാർ ഹൈ സ്കൂൾ, ഒരു പ്രൈമറി ആരോഗ്യ കേന്ദ്രം, ഒരു ക്രിസ്ത്യൻ പള്ളി, ഒരു ക്ഷേത്രം, ഗുരു മന്ദിരം എന്നിങ്ങനെയാണ് ഇവിടുത്തെ പ്രധാന സ്ഥാപനങ്ങൾ. കുടി വെള്ളത്തിന്റെ ദൗർലഭ്യം വളരെ കൂടുതൽ അനുഭവപ്പെടുന്ന ഒരു സ്ഥലമാണ്. ജനങ്ങളിൽ ഭൂരിഭാഗവും നിത്യ രോഗികളാണ്, കൃഷിയും, മൽസ്യബന്ധനവും കൂടാതെ ഇപ്പോൾ ടൂറിസവും ആണ് വരുമാനമാർഗം. ചെറിയ തോടുകളും ആറുകളും കൊണ്ട് വെള്ളത്താല് ചുറ്റപെട്ട സ്ഥലം, കൃഷിയിടങ്ങളിൽ നിന്ന് ടൺ കണക്കിന് കീടനാശിനിയാണ് കൃഷി സമയത്ത് പുറന്തള്ളുന്നത്. കുടാതെ ടൂറിസം മൂലം ജലമലിനീകരണം ഇവയൊക്കെ ഇവിടുത്തെ മനുഷ്യരുടെയും, മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥയെ വളരെ ഗുരുതരമായി ആഘാതം ഉണ്ടാക്കുന്നു. ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പിടിയിൽ അകപ്പെടുകയാണ്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുപ്പപുറം&oldid=3803132" എന്ന താളിൽനിന്ന് ശേഖരിച്ചത്