കുന്നി
| കുന്നി (Jequirity), Abrus precatorius | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Faboideae |
| Tribe: | Abreae |
| ജനുസ്സ്: | Abrus |
| വർഗ്ഗം: | A. precatorius |
| ശാസ്ത്രീയ നാമം | |
| Abrus precatorius L., 1753 |
|
ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ്. ഇവയ്ക്ക് വിഷാംശവുമുണ്ട്. വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള എന്നിങ്ങനെ രണ്ടു തരമുണ്ട്. വേരിനും ഇലയ്ക്കും മധുരരസവുമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] കുന്നിമണി
കുന്നിച്ചെടിയുടെ വിത്തിനെ കുന്നിമണി എന്ന് വിളിക്കുന്നു. ചുവപ്പിൽ കറുത്ത പൊട്ടോടുകൂടിയോ വെളുപ്പിൽ കറുത്ത പൊട്ടോടു കൂടിയൊ അര സെന്റീമീറ്ററോളം വ്യാസമുള്ള വിത്തുകൾ ഉരുണ്ടിട്ടാണ്. കുന്നിമണിയിൽ അബ്രിൻ(abrin) എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു. ചിലയിനം മുട്ടു വാദ്യങ്ങൾ ഉണ്ടാക്കാനും ഗുടികകളായും ഇവ ഉപയോഗിക്കറുണ്ട്.
[തിരുത്തുക] ശുദ്ധി
കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ ശുദ്ധിയാകം. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി.[1]
[തിരുത്തുക] ഔഷധഗുണം
പനി, ചർമ്മരോഗങ്ങൾ, നീരു് എന്നിവയ്ക്ക് മരുന്നാണ്.[1]