കുന്തിരിക്കം
| കുന്തിരിക്കം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Sapindales |
| കുടുംബം: | Burseraceae |
| ജനുസ്സ്: | Boswellia |
| വർഗ്ഗം: | B. serrata |
| ശാസ്ത്രീയ നാമം | |
| Boswellia serrata Triana & Planch. |
|
സൗരഭ്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഒരു മരത്തിന്റെ കറയാണ്. ഈ ചെടിയുടെ ശാസ്ത്രീയനാമം "ബോസ്വെല്ലിയ സെരാറ്റ" എന്നാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു[1].
ഉള്ളടക്കം |
സവിശേഷതകൾ [തിരുത്തുക]
മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ് ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ് കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും പറയുന്നു. സൗരഭ്യം ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു[1].
ഔഷധം [തിരുത്തുക]
ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു[1]. ബലാഗുളുച്യാദി തൈലം, ഏലാദിഗണം , അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്[1]. തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം,വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും[1].
രസാദിഗുണങ്ങൾ [തിരുത്തുക]
- രസം :കഷായം, തിക്തം, മധുരം [2]
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ശീതം
- വിപാകം:കടു
മതപരം [തിരുത്തുക]
പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന് പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു.[3] കൃസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.