കുണ്ടളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലും, തമിഴ്‌നാട്ടിലും വളരെയധികം പ്രചാരത്തിലിരിരുന്ന ഒരു തുകൽ വാദ്യമാണ്‌ കുണ്ടളം. ഇപ്പോൾ കേരളത്തിൽ ഭാഗികമായി മാത്രം കാണപ്പെടുന്ന ഈ വാദ്യോപകരണം നെയ്യാണ്ടിമേളത്തിന്‌ തവിലിന്റെ ഉപവാദ്യമായിട്ടായിരുന്നു ഉപയോഗിച്ചിരന്നത്. പിൽക്കാലത്ത് തെരുക്കൂത്തുകളിലും ഉപയോഗിച്ചുതുടങ്ങി.

ഘടന[തിരുത്തുക]

വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് കലങ്ങൾ ചേർത്തുകെട്ടിയ ഉപകരണമാണിത്. കലങ്ങൾ അരയിൽ കെട്ടി കമ്പ് ഉപയോഗിച്ച് വായിക്കുന്നു. ഉച്ചത്തം കൂടിയതും കുറഞ്ഞതുമായ സ്വരമാണ് ഈ വാദ്യം പുറപ്പെടുവിക്കുന്നത്.

നിർമ്മാണരീതി[തിരുത്തുക]

ലോഹനിർമ്മിതമായതും വ്യത്യസ്ത വലിപ്പത്തിലുമുള്ള രണ്ട് കലങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. കലങ്ങളുടെ വായ് വട്ടത്തേക്കാൾ വലിപ്പമുള്ള രണ്ട് ജോഡി ലോഹ വളയങ്ങളിൽ ഓരോന്നിൽ ആട്ടിൻതോൽ ഉപയോഗിച്ച് പൊതിയുന്നു. തോൽ പൊതിഞ്ഞ വളയങ്ങളുമായി, കലത്തിനടിയിൽ തോൽ പൊതിയാത്ത വളയത്തിൽ എട്ട് കണ്ണികൾ കുത്തി വെള്ളക്കയർ ഉപയോഗിച്ച് മുറുക്കുന്നു. രണ്ട് കലങ്ങളിലും ഈ രീതിയാണ്‌ ഉപയോഗിക്കുന്നത്. അതിനുശേഷം കലങ്ങൾ തമ്മിൽ ചേർത്തുകെട്ടി അരയിൽ ഉറപ്പിച്ചു കമ്പ് ഉപയോഗിച്ച് വായിക്കുന്നു.

അവലംബം[തിരുത്തുക]

ജോസഫ് വി. ഫർണാണ്ടസിന്റെ വാദ്യകലാവിജ്ഞാനീയം. അന്താരാഷ്ട്ര സംഗീതോപകരണ ഗവേഷണകേന്ദ്രം, കുന്നുകുഴി, തിരുവനന്തപുരം. താൾ 112

"https://ml.wikipedia.org/w/index.php?title=കുണ്ടളം&oldid=2354457" എന്ന താളിൽനിന്ന് ശേഖരിച്ചത്