കുടകപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടകപ്പാല
Holarrhena pubescens in Ananthagiri, AP W IMG 9244.jpg
കുടകപ്പാലയുടെ ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Holarrhena
വർഗ്ഗം: H. pubescens
ശാസ്ത്രീയ നാമം
Holarrhena pubescens
Wall.
പര്യായങ്ങൾ

1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ്‌ കുടകപ്പാല (ശാസ്ത്രീയനാമം:Holarrhena antidysenterica). ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു[1]

നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരമെന്നും വിളിക്കും.വിത്തുകൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം [2]

കുടകപ്പാലയുടെ ഇലകൾ

പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

  • രസം - തിക്തം
  • ഗുണം - ലഘു, രൂക്ഷം
  • വീര്യം - ശിതം

ഔഷധ ഗുണങ്ങൾ[തിരുത്തുക]

തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.[4]

ഘടന[തിരുത്തുക]

പാൽ നിറത്തിൽ കറയുള്ള ചെടിയാണ്‌ ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്‌. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്‌. ബാഹ്യദളപുടം സം‌യുക്തവും 5 ഇതളുകൾ ഉള്ളതുമാണ്‌. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.[5]

തൊലി, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ

അവലംബം[തിരുത്തുക]

  1. അല്പം വിവരണം
  2. അലങ്കാര വൃക്ഷങ്ങൾ, പേജ് 15- ജി.എസ്. ഉണ്ണീകൃഷ്ണൻ നായർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ayurvedicmedicinalplants.com- ൽ നിന്നും
  4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  5. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ വാല്യം 11.The State Institute of Languages തിരുവനന്തപുരം. പുറം 177-179

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കുടകപ്പാല' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Holarrhena pubescens എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കുടകപ്പാല&oldid=1700022" എന്ന താളിൽനിന്നു ശേഖരിച്ചത്