കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളി എഴുത്തുകാരിയായിരുന്നു കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ.

ജീവിതരേഖ[തിരുത്തുക]

ബ്രിട്ടീഷ് മലബാറിലെ കോട്ടയം താലൂക്കിൽ (ഇപ്പോൾ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ) അഭിഭാഷകൻ കൂടിയായിരുന്ന കൊയ്യോടൻ കുന്നത്തു വീട്ടിൽ കണ്ണൻ നമ്പ്യാരുടേയും ലക്ഷ്മിഅമ്മയുടേയും പുത്രിയായി 1877 ഏപ്രിൽ 17 നാണ് കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ ജനിച്ചത്. കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പ് ആയിരുന്നു കാവ്യനാടകങ്ങളും അലങ്കാരങ്ങളും അവരെ പഠിപ്പിച്ചത്.[1] പത്തൊമ്പതാമത്തെ വയസ്സിൽ കിഴക്കേടത്ത് ചന്ത്രോത്തു കുഞ്ഞിയനന്തൻ വലിയ നമ്പിയാർ വിവാഹം കഴിച്ച കുഞ്ഞിലക്ഷ്മിയമ്മ ആ ബന്ധം വേർപെട്ടതിനുശേഷം അക്കാലത്തെ മൂപ്പനായിരുന്ന നീലകണ്ഠൻ തിരുമുമ്പിനെ വിവാഹം കഴിയ്ക്കുകയുണ്ടായി.[1] അതിനു ശേഷമാണ് കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ എന്നു അറിയപ്പെടാൻ തുടങ്ങിയത്.

1947 ജൂൺ 6 നു കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ അന്തരിച്ചു.

സാഹിത്യരംഗത്ത്[തിരുത്തുക]

കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മയുടെ സാഹിത്യരചനയ്ക്ക് മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പ്രേരണയും,പ്രോത്സാഹനവും ലഭിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ കണ്ണൂരിൽ നിന്നും പുറപ്പെട്ടിരുന്ന കേരളചന്ദ്രികയിൽ കെട്ടിലമ്മയുടെ പല രചനകളും പ്രസിദ്ധീകരിയ്ക്കപെടുകയുണ്ടായി.[2]

പ്രധാനകൃതികൾ[തിരുത്തുക]

  • പുരാണചന്ദ്രിക
  • പ്രാർത്ഥനാഞ്ജലി(സംസൃതം)
  • സാവിത്രീവൃത്തം
  • കൗസല്യാദേവി
  • ഗോകർണ്ണപ്രതിഷ്ഠ
  • കടങ്കോട്ടുമാക്കം
  • ആഴ്വാഞ്ചേരി തമ്പ്രാക്കൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 കെ.എ.ബീന (2022-04-01). "മലയാളത്തിലെ ആദ്യകാല വനിതാപത്രപവർത്തകർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-25.
  2. മഹിളകൾ മലയാള സാഹിത്യത്തിൽ -SPCS 2012 പേജ് 25,26