കുഞ്ചാക്കോ ബോബൻ
| കുഞ്ചാക്കോ ബോബൻ | |
|---|---|
2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ കുഞ്ചാക്കോ ബോബൻ. |
|
| ജനനം | കുഞ്ചാക്കോ ബോബൻ നവംബർ 2, 1976 പുളിങ്കുന്ന്, ആലപ്പുഴ, കേരളം |
| ഭവനം | കൊച്ചി, കേരളം |
| മറ്റ് പേരുകൾ | ചാക്കോച്ചൻ |
| തൊഴിൽ | ചലച്ചിത്രനടൻ |
| സജീവം | 1981, 1997– |
| ജീവിത പങ്കാളി | പ്രിയ ആൻ സാമുവേൽ (2005–) |
| മാതാപിതാക്കൾ |
|
| ബന്ധുക്കൾ | |
| പുരസ്കാരങ്ങൾ |
|
ഒരു മലയാളചലച്ചിത്ര നടനാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപ്പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ചലച്ചിത്രജീവിതം [തിരുത്തുക]
1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാളികളുടെ മനംകവർന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിക്കൊണ്ട് കുഞ്ചാക്കോ ബോബൻ കേരളത്തിലെ യുവഹൃദയങ്ങൾ കീഴടക്കി.
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം സൂപ്പർ ഹിറ്റായതോടെ ചാക്കോച്ചന് ആരാധകരേറി. സൗന്ദര്യവും നൃത്തമികവുമായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രധാന സവിശേഷതകൾ. കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിൽ മതിയായ ശ്രദ്ധ ചെലുത്താതിരുന്നത് അദ്ദേഹത്തിന് വിനയായി. അതുകൊണ്ടുതന്നെ പിന്നീട് പുറത്തിറങ്ങിയ മിക്ക കുഞ്ചാക്കോ ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.
2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011, കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച ഒരു വർഷമായിരുന്നു. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടിയതോടെ കുഞ്ചാക്കോ ബോബന്റെ താരമൂല്യം വീണ്ടും ഉയർന്നു.
സ്വകാര്യജീവിതം [തിരുത്തുക]
കുട്ടനാട്ടിലെ പുളിങ്കുന്നിൽ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെ മകൻ. 2005 ഏപ്രിൽ 2-ന് പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്തു.
ചലച്ചിത്രങ്ങൾ [തിരുത്തുക]
- കുറിപ്പ്
| • | പുറത്തിറങ്ങാനിരിക്കുന്ന ചിത്രം |
പുരസ്കാരങ്ങൾ [തിരുത്തുക]
- 2004 – പ്രത്യേക ജൂറി പുരസ്കാരം – ഈ സ്നേഹതീരത്ത്
- മറ്റ് പുരസ്കാരങ്ങൾ
- 2010 – ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി) – മമ്മി ആന്റ് മീ[1]
- 2010 – വനിത ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി) – മമ്മി ആന്റ് മീ[2]
- 2010 – മാതൃഭൂമി ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (ഭാമ) – സകുടുംബം ശ്യാമള
- 2011 – ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ – യൂത്ത് ഐക്കൺ ഓഫ് ദ ഇയർ
- 2011 – അമൃത-ഫെഫ്ക പുരസ്കാരങ്ങൾ – യുവകീർത്തി പുരസ്കാരം[3][4]
- 2011 – എസ്.ഐ.ഐ.എം.എ. പുരസ്കാരങ്ങൾ – മികച്ച വില്ലൻ (മലയാളം) – സീനിയേഴ്സ്
അവലംബം [തിരുത്തുക]
- ↑ http://www.keralatv.in/2011/01/13th-ujala-asianet-film-award-winners/
- ↑ "Mammootty, Mamtha win Vanitha Film award". Manorama Online. February 10, 2011.
- ↑ "Amrita FEFKA Film Awards Announced". Best Media Info. 2 June 2011. ശേഖരിച്ചത് 2 June 2011.
- ↑ "Amritha awards for Mammootty, Kavya and T D Dasan". Indiaglitz. 2 June 2011. ശേഖരിച്ചത് 2 June 2011.