കുംകാറ്റ് ഓറഞ്ച്
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| Kumquat | |
|---|---|
![]() |
|
| Malayan Kumquat foliage and fruit | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Sapindales |
| കുടുംബം: | Rutaceae |
| ജനുസ്സ്: | Citrus |
| Subgenus: | Fortunella (Swingle) Burkill |
| Species | |
|
See text |
|
സിട്രസ് കുടുംബത്തിൽപ്പെട്ടതും ഓറഞ്ച് പോലെയുള്ള ചെറിയ കായ്കൾ സമൃദ്ധിയായി കായ്ക്കുന്നതുമായ ഒരു അലങ്കാര ഫല സസ്യമാണ് കുംകാറ്റ് ഓറഞ്ച്. ആധികം ഉയരം വെക്കാത്ത ഈ ചെടി വളരെ സാവധാനം വളരുന്നതും നിറയെ മുള്ളുകള്ളതുമാണ്. 1915-ൽ ഈ ചെടിയെ സിട്രസ് വിഭാഗത്തിൽ നിന്നും മാറ്റി ഫോർച്ചുനെല്ല എന്ന പ്രത്യേക ജാതിയായി കണക്കാക്കാൻ തുടങ്ങി. ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് "സുവർണ്ണ ഓറഞ്ച്" എന്ന പേരിലാണ്. കുറ്റിചെടിയായി വളരുന്ന ഈ ചെടിയുടെ ഇലകൾ നാരക ചെടിയുടെ ഇലകൾക്ക് സമാനമാണ്.
ചരിത്രം [തിരുത്തുക]
കുംകാറ്റ് ഓറഞ്ചിന്റെ ജന്മദേശം ചൈനയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1178-ലെ ചൈനീസ് ഗ്രന്ഥങ്ങളിൽ ഈ ചെടി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലണ്ടൻ ഹോർട്ടിക്കൾച്ചർ സൊസൈറ്റിയിലെ റോബർട്ട് ഫോർച്യൂൺ 1846-ൽ ഈ ചെടിയെ യൂറൊപ്പിലെത്തിച്ചു.താമസിയാതെ അമേരിക്കയിലും വ്യാപകമായി ഈ ചെടി പ്രചരിപ്പിക്കപ്പെട്ടു.1712-ൽ തയ്യാറാക്കിയ ജപ്പാനിലെ ചെടികളുടെ പട്ടികയിൽ ഈ ചെടി സ്ഥാനം പിടിച്ചിരുന്നു.
