കിഷൻ ശ്രീകാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഷൻ ശ്രീകാന്ത്
ജനനം കിഷൻ ശ്രീകാന്ത്
1996 ജനുവരി 6 (1996-01-06) (വയസ് 16)
ബാംഗളൂർ, കർണാടക, ഇന്ത്യ
ഉദ്യോഗം ചലച്ചിത്ര സംവിധായകൻ, ഫിലിം എഡിറ്റർ, നടൻ
സജീവം 1996–ഇതുവരെ


ഒരു ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് കിഷൻ ശ്രീകാന്ത് (ജനനം ജനുവരി 6, 1996). 2006-ൽ കിരൺ മൂവി മേക്കേഴ്സ് നിർമ്മിച്ച 'കെയർ ഓഫ് ഫുട്പാത്ത്' എന്ന ചിത്രത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവിധായകൻ എന്ന് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടു[1]. സ്കൂളിൽ പോകാനാഗ്രഹിക്കുന്ന ഒരു തെരുവുബാലന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചതും കിഷൻ തന്നെ. കിഷൻ എസ്.എസ്., മാസ്റ്റർ കിഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

1996 ജനുവരി 6-ന് ശ്രീകാന്ത്, ശൈലജ എന്നിവരുടെ മകനായി ബാംഗ്ലൂരിൽ ജനിച്ചു. കാംലിൻ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാഭ്യാസം. 2011-ൽ 93 ശതമാനം മാർക്കോടു കൂടി പത്താം ക്ലാസ് പാസ്സായി[2].

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കിഷൻ_ശ്രീകാന്ത്&oldid=979811" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ