കിഷോരി അമോൻകർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിഷോരി അമോൻകർ | |
|---|---|
| ജനനം | 1931 ഏപ്രിൽ 10 |
| സംഗീതശൈലി | ഹിന്ദുസ്ഥാനി സംഗീത ശാസ്ത്രം |
ഇൻഡ്യയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയാണ് കിഷോരി അമോൻകർN-[1] (മറാഠി: किशोरी अमोणकर).മാധവദാസ് ഭാട്യയുടെയും പ്രഗത്ഭ സംഗീതജ്ഞ മൊഗുബായ് കർഡികറുടെയും മകളായി 1931 ൽ ജനിച്ചു. ഹിന്ദുസ്ഥാനിയിലെ ജയ്പൂർ ഘരാന ശൈലിയിൽ, മാതാവിൽ നിന്നാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. ജയ്പൂർ - അത്രോളി ഘരാനയിലെ ഭാവസാന്ദ്ര പ്രധാനമായ ശൈലിയാണ് ഇവരുടേത്. [1] ഇതോടൊപ്പം തുമ്രി, ഭജൻ തുടങ്ങിയവയിലും അമോൻകർ കീർത്തനങ്ങൾ ആലപിക്കാറുണ്ട്.
[തിരുത്തുക] പുരസ്ക്കാരങ്ങൾ
- സംഗീത നാടക അക്കാദമി അവാർഡ് (1985)
- പത്മഭൂഷൺ (1987)[2]
- പത്മവിഭൂഷൺ (2002)
- സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2009)
[തിരുത്തുക] അവലംബം
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് . 295 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Padma Awards". Ministry of Communications and Information Technology. http://india.gov.in/myindia/advsearch_awards.php?start=0&award_year=&state=&field=3&p_name=Amonkar&award=All, ശേഖരിച്ചത്: 31 ആഗസ്റ്റ് 2011.