കിഴവനും കടലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ
പുസ്തകത്തിന്റെ ആദ്യ ചട്ട
കർത്താവ് ഏൺസ്റ്റ് ഹെമിംഗ്‌വേ
പുറംചട്ട സൃഷ്ടാവ് "a"[1]
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷ ഇംഗ്ലീഷ് (മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്)
സാഹിത്യവിഭാഗം നോവൽ[2]
പ്രസാധകർ ചാൾസ് സ്ക്രിബ്നേഴ്സ് സൺസ്
പ്രസിദ്ധീകരിച്ച വർഷം 1952
അച്ചടി മാധ്യമം പ്രിന്റ്
ഏടുകൾ 127

അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ രചിച്ച നോവലാണ് കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ)[3] 1951-ൽ ക്യൂബയിൽ വച്ചെഴുതിയ ഈ കൃതി 1952-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കൽപ്പിതകഥയാണിത്.

ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണിത്. വൃദ്ധനായ സാന്റിയാഗോ എന്ന മീൻപിടുത്തക്കാരൻ ഒരു ഭീമൻ മാർലിൻ മത്സ്യവുമായി ഗൾഫ് സ്ട്രീമിൽ മൽപ്പിടുത്തം നടത്തുന്നതാണ് കഥാതന്തു.[4] ദി ഓൾഡ് മാൻ ആൻഡ് ദ സീ എന്ന കൃതിക്ക് 1953-ൽ കൽപ്പിതകഥകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയുണ്ടായി. 1954-ൽ ഹെമിംഗ്‌വേയ്ക്ക് നോബൽ സമ്മാനം ലഭിച്ചപ്പോൾ ഈ കൃതിയും അതിന് കാരണമായതായി പ്രസ്താവിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "Pulitzer Prize First Edition Guide: Photos of the first edition of ''The Old Man and the Sea''". Pprize.com. June 7, 2007. ശേഖരിച്ചത്: April 5, 2012. 
  2. Life (Time Inc) 33 (8). 25 August 1952. ഐ.എസ്.എസ്.എൻ. 0024-3019. "Hemingway's work is a 27,000-word novel called The Old Man and the Sea." 
  3. Time Inc (25 August 1952). LIFE. Time Inc. pp. 124–. ISSN 00243019. ശേഖരിച്ചത്: 7 May 2013. "Hemingway's work is a 27,000-word novel called The Old Man and the Sea." 
  4. "The Nobel Prize in Literature 1954". The Nobel Foundation. ശേഖരിച്ചത്: January 31, 2005. 

സ്രോതസ്സുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കിഴവനും_കടലും&oldid=1751353" എന്ന താളിൽനിന്നു ശേഖരിച്ചത്