കിന്നരി മീൻകാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിന്നരി മീൻകാക്ക
Indian Cormorant (Br.) I IMG 8092.jpg
In breeding plumage in Kolkata, West Bengal, India
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Suliformes
കുടുംബം: Phalacrocoracidae
ജനുസ്സ്: Phalacrocorax
വർഗ്ഗം: P. fuscicollis
ശാസ്ത്രീയ നാമം
Phalacrocorax fuscicollis
Stephens, 1826

ഇന്ത്യയിലെ ഉൾനാടൻ ജലാശയങ്ങളിലും കിഴക്ക് തായ്‌ലാന്റ് മുതൽ കമ്പോഡിയ വരെയും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കിന്നരി മീൻകാക്ക (ശാസ്ത്രീയനാമം: Phalacrocorax fuscicollis) (ഇംഗ്ലീഷ്: Indian Cormorant ,Indian Shag) എന്നറിയപ്പെടുന്നു. ചെറിയ നീർകാക്കകൾക്കൊപ്പം ഇവ കാണപ്പെടുന്നു.[2] പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം.

വിവരണം[തിരുത്തുക]

നീലക്കണ്ണുകൾ, ചെറിയ തല, ചെരിഞ്ഞ നെറ്റി, അറ്റം വളഞ്ഞ കനം കുറഞ്ഞകൊക്ക് എന്നിവ ഇവയെ ചെറിയ നീർക്കാക്കയിൽ നിന്നും വ്യത്യസ്തമാക്കുന്നു. നെറ്റിയിലേക്ക് ചെരിവുള്ള ചെറിയ തലയാണ്. അറ്റം വളഞ്ഞ, വീതി കുറഞ്ഞ നീളമുള്ള കൊക്കുകളാണ്.

തായ്‌ലന്റിൽ

പ്രജനന കലത്ത് ചെവിമൂടികൾ വെള്ളയാണ്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. [3]

വിതരണം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും മ്യാൻ‌മാർ , ,തായ്ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൽ കാണുന്നു.[4][5][6][7]

പ്രജനനം[തിരുത്തുക]

മഴയും വെള്ളത്തിന്റെ അവസ്ഥയും അനുസരിച്ച് ജൂലായ് മുതൽ ഫെബ്രുവരി വരെയാണ് പ്രജനന കാലം. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്. കമ്പുകൾ കൊണ്ടുള്ള പീഠമാണ്, കൂട്. നീല കലർന്ന പച്ച നിറമുള്ള 3-5 മുട്ടകളാണ് ഇടുന്നത്.[4]

അവലംബം[തിരുത്തുക]

  • Birds of periyar, R. sugathan- Kerala Forest & wild Life Department
  1. BirdLife International (2012). "Phalacrocorax fuscicollis". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.1. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 16 July 2012. 
  2. Birds of periyar, R. sugathan- Kerala Forest & wild Life Department
  3. Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 52. 
  4. 4.0 4.1 Ali S & SD Ripley (1978). Handbook of the birds of India and Pakistan. Volume 1 (2 എഡി.). New Delhi: Oxford University Press. pp. 39–41. 
  5. Thomas WW & CM Poole (2003). "An annotated list of the birds of Cambodia from 1859 to 1970". Forktail 19: 103–127. 
  6. Sashikumar, C (1991). "Occurrence of the Indian Shag Phalacrocorax fuscicollis Stephens in Kerala". J. Bombay Nat. Hist. Soc. 88 (3): 442. 
  7. Kannan, V; R Manakadan; P Rao; KK Mohapatra; S Sivakumar and V Santharam (2008). "The waterbirds of Pulicat lake, Andhra PRadesh-Tamil Nadu, India, including those of the adjoining wetlands and heronries". Journal of the Bombay Natural History Society 105 (2): 162–180. 
"http://ml.wikipedia.org/w/index.php?title=കിന്നരി_മീൻകാക്ക&oldid=1968927" എന്ന താളിൽനിന്നു ശേഖരിച്ചത്