കിങ് ലിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ലിയര്‍ രാജാവും വിദൂഷകനും കൊടുങ്കാറ്റില്‍" വില്യം ഡൈസ് (1806–1864)

വില്യം ഷേക്സ്പിയര്‍ എഴുതിയ ഒരു ദുരന്ത നാടകമാണ് കിങ് ലിയര്‍‍. 1603-നും 1606-നും ഇടയില്‍ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ബ്രിട്ടണിലെ ലിയര്‍ എന്ന ഐതിഹാസിക രാജാവിനെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അരങ്ങിലും വെള്ളിത്തിരയിലും ഈ കൃതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഇതിന് വ്യത്യസ്ഥമായ രണ്ട് പതിപ്പുകളുണ്ട്: 1608-ല്‍ പുറത്തിറങ്ങിയ ദ റ്റു ക്രോണിക്കിള്‍സ് ഓഫ് ദ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കിങ് ലിയര്‍ ആന്റ് ഹിസ് ത്രീ ഡോട്ടേര്‍സ്, 1623-ല്‍ പുറത്തിറങ്ങിയതും കൂടുതല്‍ അരങ്ങിനനുയോജ്യവുമായ ദ ട്രാജഡി ഓഫ് കിങ് ലിയര്‍ എന്നിവയാണവ.

ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാര്‍ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 19-ആം നൂറ്റാണ്ട് മുതല്‍ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം