കാർബൺ ഫൂട്ട്പ്രിന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യക്തിയോ,വസ്തുവോ,സംഘമോ,സംഭവമോ കാരണമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ പുറപ്പെടുവിക്കുന്ന മൊത്തം ഹരിതഗൃഹവാതകത്തിന്റെ(Greenhouse Gas) അളവിനെയാണ് കാർബൺ ഫൂട്ട്പ്രിന്റ്(ഇംഗ്ലീഷ്:Carbon footprint)എന്ന് വിളിക്കുന്നത്[1]. ഇക്കോളജിക്കൽ ഫൂട്ട്പ്രിന്റിന്റെ (Ecological footprint) ഒരു ഉപവിഭാഗമാണ് കാർബൺ ഫൂട്ട്പ്രിന്റ്. മൊത്തം പ്രസരിപ്പിക്കപ്പെട്ട ഹരിതഗൃഹവാതകത്തിന്റെ കണക്കെടുത്തുകൊണ്ടാണ് വ്യക്തിയുടെയോ,രാജ്യത്തിന്റെയോ,സംഘടനയുടേയോ കാർബൺ ഫൂട്ട്പ്രിന്റ് തിട്ടപ്പെടുത്തുന്നത്. ബദൽ വികസന മാതൃകകൾ വികസിപ്പിച്ചുകൊണ്ടാണ് കാർബൺ ഉത്പാദനത്തിന്റെ അളവ് കുറച്ച്കൊണ്ട് വരാൻ കഴിയുക. വനവത്കരണം,സൗരോർജമോ കാറ്റിൽ നിന്നുള്ള ഊർജ്ജമോ ഉപയോഗപ്പെടുത്തുക എന്നിവ കാർബൺ ഫൂട്ട്പ്രിന്റിന്റെ അളവിനെ കുറച്ചു കൊണ്ടുവരാനുള്ള പരിഹാരമാർഗ്ഗങ്ങളാണ്.
അവലംബം [തിരുത്തുക]
- ↑ "What is a carbon footprint?". UK Carbon Trust. ശേഖരിച്ചത് 2009-07-24.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Carbon Footprint: what it is and how to measure it European Commission
- Introduction to Life Cycle Assessment as method basis of the Carbon footprint - European Commission
- LCA and Carbon footprint Services, Tools and Databases Directory European Commission
- The European Commission's LCA database ELCD (free of charge) including Carbon footprint data of the production of over 300 materials, energy carriers, and delivery of waste treatment and transport services
- Envirowise website, a UK Government funded portal
- Carbon footprint calculators a comparison site
- World National Carbon Footprints NTNU University of Science and Technology, Norway
- Sustain Our Planet Carbon Offsetting
- A Definition of Carbon Footprint ISA Research and Consulting United Kingdom