കാർബൺ ഫൂട്ട്പ്രിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാർബൺ ഫുട്പ്രിന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തിയോ, വസ്തുവോ,സംഘമോ, സംഭവമോ കാരണമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ പുറപ്പെടുവിക്കുന്ന മൊത്തം ഹരിതഗൃഹവാതകത്തിന്റെ(Greenhouse Gas) അളവിനെയാണ്‌ കാർബൺ ഫൂട്ട്പ്രിന്റ്(ഇംഗ്ലീഷ്:Carbon footprint)എന്ന് വിളിക്കുന്നത്[1]. ഇക്കോളജിക്കൽ ഫൂട്ട്പ്രിന്റിന്റെ (Ecological footprint) ഒരു ഉപവിഭാഗമാണ്‌ കാർബൺ ഫൂട്ട്പ്രിന്റ്. മൊത്തം പ്രസരിപ്പിക്കപ്പെട്ട ഹരിതഗൃഹവാതകത്തിന്റെ കണക്കെടുത്തുകൊണ്ടാണ്‌ വ്യക്തിയുടെയോ,രാജ്യത്തിന്റെയോ, സംഘടനയുടേയോ കാർബൺ ഫൂട്ട്പ്രിന്റ് തിട്ടപ്പെടുത്തുന്നത്. ബദൽ വികസന മാതൃകകൾ വികസിപ്പിച്ചുകൊണ്ടാണ്‌ കാർബൺ ഉത്പാദനത്തിന്റെ അളവ് കുറച്ച്കൊണ്ട് വരാൻ കഴിയുക. വനവത്കരണം,സൗരോർജമോ കാറ്റിൽ നിന്നുള്ള ഊർജ്ജമോ ഉപയോഗപ്പെടുത്തുക എന്നിവ കാർബൺ ഫൂട്ട്പ്രിന്റിന്റെ അളവിനെ കുറച്ചു കൊണ്ടുവരാനുള്ള പരിഹാരമാർഗ്ഗങ്ങളാണ്‌.

കാർബൺ ഫുട്പ്രിന്റ് വിശദീകരിക്കുന്ന ഒരു വീഡിയോ

അവലംബം[തിരുത്തുക]

  1. "What is a carbon footprint?". UK Carbon Trust. Archived from the original on 2009-05-11. Retrieved 2009-07-24. {{cite web}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർബൺ_ഫൂട്ട്പ്രിന്റ്&oldid=3796236" എന്ന താളിൽനിന്ന് ശേഖരിച്ചത്