കാർബൺ നാനോട്യൂബ് കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർബൺ നാനോട്യൂബുകൾ അടിസ്ഥാനപ്പെടുത്തിമാത്രമുള്ള ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പ്യൂട്ടറുകളെയാണ് കാർബൺ നാനോട്യൂബ് കമ്പ്യൂട്ടർ എന്നു വിശേഷിപ്പിക്കുന്നത്.[1] "സെഡ്രിക്" (Cedric) എന്നുപേരിട്ട ആദ്യത്തെ കാർബൺ നാനോ കമ്പ്യട്ടർ വികസിപ്പിച്ചത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. 2013 സെപ്റ്റംബർ 25നു് നേച്ചർ എന്ന ശാസ്ത്രമാസികയിലാണ് ഇതു പ്രഖ്യാപിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. [2]

കമ്പ്യൂട്ടർ നിർമ്മാണത്തിനുപയോഗിച്ചുവന്നിരുന്ന സിലിക്കണിന്റെ കുത്തക ഇതുവഴി തകരുമെന്ന് ഇവിടുത്തെ ഗവേഷകർ കരുതുന്നു. കാർബൺ ആറ്റങ്ങൾ ചേർത്തുവെച്ച അതിസൂക്ഷ്മമായ കുഴലുകളാണ് കാർബൺ നാനോട്യൂബുകൾ. ഇത്തരം നാനോ കാർബണുകൾ ഉപയോഗിച്ച് നിർമ്മിച്ച 142 ട്രാൻസിസ്റ്ററുകളാണ് സെ‍ഡ്രിക്കിലെ കാർബൺ നാനോട്യൂബ് പ്രോസസറിൽ ഉൾക്കൊള്ളുന്നത്. ഇതിലെ ഓരോ നാനോ ട്രാൻസിസ്റ്ററിനും പത്ത് നാനോ മീറ്റർ (ഒരു മില്ലീമീറ്ററിന്റെ ഒരു ലക്ഷത്തിൽ ഒരംശം) മാത്രമാണ് വലിപ്പം. അതായത് ഈ 142 ട്രാൻസിസ്റ്ററുകളും ചേർന്നുള്ള സി.പി.യു. പോലും കണ്ണുകൊണ്ട് കാണുവാൻ പറ്റാത്തത്ര ചെറുതായിരിക്കുമെന്ന് ചുരുക്കം. ഷർട്ടിലെ ബട്ടൺ ദ്വാരത്തിലോ രക്തകോശങ്ങൾക്കുള്ളിൽ പോലുമോ ഈ കമ്പ്യൂട്ടർ തിരുകി വെയ്കാം. ചികിത്സ, കുറ്റാന്വേഷണം, പ്രതിരോധമേഖല തുടങ്ങിയ ഇടങ്ങളിൽ ഈ കമ്പ്യൂട്ടറുകൾക്ക് ഏറെ പങ്ക് വഹിക്കാനാകുമെന്നും കരുതുന്നു. [3]


അവലംബം[തിരുത്തുക]

  1. "Carbon nanotube computer". Nature. 25 September 2013. Retrieved 31 ഡിസംബർ 2013.
  2. "ഫസ്റ്റ് കമ്പ്യൂട്ടർ മേഡ് ഓഫ് കാർബൺ നാനോട്യൂബ്സ് ഈസ് അൺവെയിൽഡ്". ബി.ബി.സി. 26 September 2013. Retrieved 31 ഡിസംബർ 2013.
  3. അന്വേഷണങ്ങൾ കണ്ടെത്തലുകൾ, എൻ.എസ്. അരുൺകുമാർ, ശാസ്ത്രഗതി ഡിസംബർ 2013 പുറം 44‍