കാർത്തിക നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാർത്തിക നായർ | |
|---|---|
| ജനനം | 27 ജൂൺ 1992 ഇന്ത്യ |
| ഉദ്യോഗം | അഭിനേത്രി, മോഡൽ |
| സജീവം | 2009 - മുതൽ |
ഒരു മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് കാർത്തിക നായർ.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂന്ന് മക്കളിൽ മുതിർന്നയാളാണ് കാർത്തിക. 2009 - ൽ ജോഷ് എന്ന തെലുഗ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡിഗ്രി വിദ്യാഭ്യാസം നടത്തി വരുന്നു[1]. 2011 - ൽ കോ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചു. ലെനിൻ രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന മകരമഞ്ഞ് എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവനൊപ്പമാണ് കാർത്തിക അഭിനയിക്കുന്നത്[2].
[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങൾ
| വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാക്ഷ | കുറിപ്പ് |
|---|---|---|---|---|
| 2009 | ജോഷ് | വിദ്യ | തെലുഗ് | |
| 2010 | മകരമഞ്ഞ് | അഞ്ജലി ഭായ് , ഉർവശി |
മലയാളം | |
| 2011 | കോ | രേണുക നാരായണൻ | തമിഴ് |