കാർടോസാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാർട്ടോസാറ്റ് 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹശ്രേണിയിൽ പന്ത്രണ്ടാമത്തേതാണ് കാർട്ടോസാറ്റ്-2[1]. ഒരു മീറ്ററിൽ താഴെ റെസല്യൂഷനിൽ ചിത്രങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു പാൻ‌ക്രൊമാറ്റിക് ക്യാമറ കാർട്ടോസാറ്റിലുണ്ട്. 9.6 കിലോമീറ്ററാണ് ഈ ചിത്രങ്ങളുടെ വീതി (സ്വാത്ത്). സ്വതവേയുള്ള പാതയിൽ നിന്ന് 45 ഡിഗ്രി വരെ ചെരിച്ച് ചിത്രങ്ങൾ എടുക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.

[തിരുത്തുക] വിക്ഷേപണം

2007 ജനുവരി 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നാണ് കാർട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ.-യുടെ പി.എസ്.എൽ.വി. സി.7 റോക്കറ്റിൽ വിക്ഷേപിച്ച് കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യചിത്രം ജനുവരി 11-ന് തന്നെ ലഭ്യമായി.

[തിരുത്തുക] അവലംബം

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"http://ml.wikipedia.org/w/index.php?title=കാർടോസാറ്റ്-2&oldid=1298331" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ