കാസിയായിലെ വിശുദ്ധ റീത്ത
| കാസിയായിലെ വിശുദ്ധ റീത്ത Saint Rita of Cascia |
|
|---|---|
Patron Saint of the Impossible |
|
| Widow | |
| ജനനം | 1381 Roccaporena, Perugia, Umbria, ഇറ്റലി |
| മരണം | 1457 മേയ് 22 Cascia, Perugia, Umbria, Italy |
| വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | 1627, Rome by Pope Urban VIII |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | May 24, 1900, Rome by Pope Leo XIII |
| പ്രധാന കപ്പേള | Cascia |
| ഓർമ്മത്തിരുന്നാൾ | May 22 |
| ചിത്രീകരണ ചിഹ്നങ്ങൾ | forehead wound, rose, bees |
| മധ്യസ്ഥത | Lost and impossible causes, interline travel, sickness, wounds, marital problems, abuse, mothers |
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് കാസിയായിലെ വിശുദ്ധ റീത്ത.
ജീവിതരേഖ [തിരുത്തുക]
1381 - ൽ ഇറ്റലിയിലെ പെറിഗ്വായിൽ റീത്ത ജനിച്ചു. കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്നു ഭർത്താവ് അവളെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. അവർക്ക് രണ്ടു മക്കൾ ജനിച്ചു, അവരെയും പിതാവ് തന്റെ ചെയ്‌തികളെല്ലാം പഠിപ്പിച്ചു. ഈ ചെയ്തികളൊന്നും റീത്തയെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റിയില്ല. ഈ വിശ്വാസത്തോടെ തന്നെ അവൾ തന്റെ ദാമ്പത്യകടമകൾ വിശ്വസ്‌തതയോടെ നിർവഹിക്കുകയും ദിനേന ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്‌തു. ദാമ്പത്യജീവിതം 20 വർഷത്തോടടുത്ത വേളയിൽ ഭർത്താവ് ഒരു അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ടു. എന്നാൽ തന്റെ പ്രവർത്തികളെ ഓർത്ത് പശ്ചാത്തപത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
1457 മെയ് 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ ഉർബൻ എട്ടാമൻ മാർപ്പാപ്പ റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി. സഭ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി റീത്തയെ വണങ്ങുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- National Shrine of Saint Rita of Cascia (in the USA)
- Catholic Encyclopedia: St. Rita of Cascia
- Patron Saints: Saint Rita
- Catholic Tradition: Saint Rita of Cascia: Saint of the Impossible
- Augustinians of the Midwest: Saint Rita of Cascia
- Cascia: Una Historia de Poder y Pasión (official home of the 2007 film release from Dos Corazones Films)
- age of St.Rita when married