കാവശ്ശേരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് കാവശ്ശേരി. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ആദ്യകാലത്ത് ഈ പ്രദേശം പൂമുള്ളിമന, കവളപ്പാറ തുടങ്ങിയ ജന്മിമാരുടെ കീഴലായിരുന്നു. ഭൂപരിഷ്കാരനിയമത്തിലൂടെ ഈ പ്രദേശം കുടിയാൻമാർക്ക് ലഭിച്ചു.
സ്ഥലനാമോൽപത്തി [തിരുത്തുക]
ഇവിടത്തെ പ്രധാന ക്ഷേത്രമായ 'പരയ്ക്കാട്ട് കാവ്' ലെ 'കാവ്'-ൽ നിന്നാണ് ഈ സ്ഥലത്തിന് കാവശ്ശേരി എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].
അതിരുകൾ [തിരുത്തുക]
- വടക്ക്: തരൂർ പഞ്ചായത്ത്, കുത്തനൂർ പഞ്ചായത്ത്, ഗായിപ്പുഴ
- തെക്ക്: മംഗലപ്പുഴ, വടക്കഞ്ചേരി
- കിഴക്ക്: ആലത്തൂർ പഞ്ചായത്ത്
- പടിഞ്ഞാറ്: മംഗലപ്പുഴ
ഭൂപ്രകൃതി [തിരുത്തുക]
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ചരിവ്, പീഠഭൂമി, സമതലം, കുന്നിൻപ്രദേശം, കുന്നിൻ ചരിവ്, കുന്നിൻപുറം, താഴ്ന്ന സ്ഥലം എന്നിങ്ങനെ തരംതിരിക്കാം. എക്കൽമണ്ണ്, ചുവന്നമണ്ണ്, ചരൽ മണ്ണ്, പാറക്കെട്ട്, ചെമ്മണ്ണ്, ലോമി, ചുവന്ന കരിമണ്ണ് എന്നിങ്ങനെ മണ്ണിനങ്ങൾ.
ആരാധനാലയങ്ങൾ [തിരുത്തുക]
പരക്കാട്ടു ഭഗവതീക്ഷേത്രം, പാടൂര് അയ്യപ്പക്ഷേത്രം ഇവ പഞ്ചായത്തിലെ പുരാതന ക്ഷേത്രങ്ങളാണ്.
വാർഡുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001