കാള്‍ മാക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Western Philosophy 19th-century philosophy |
|
Karl Marx |
|
| പൂര്‍ണ്ണനാമം | Karl Heinrich Marx |
|---|---|
| School/tradition | Marxism |
| Main interests | Politics, Economics, class struggle |
| Notable ideas | Co-founder of Marxism (with Engels), alienation and exploitation of the worker, The Communist Manifesto, Das Kapital, Materialist conception of history |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകന്മാരില്‍ പ്രഗത്ഭനാണ് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാള്‍ മാര്‍ക്സ് (മേയ് 5, 1818 – മാര്‍ച്ച് 14, 1883). തത്ത്വചിന്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയസാമ്പത്തികവിദഗ്ധന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാള്‍ ഹേന്‍റീ മാര്‍ക്സ് എന്നാണ് പുര്‍ണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പ്രണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും അവയിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാന്‍ സാധിച്ചു. സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവര്‍ഗ്ഗത്തെ കാണുകയും അവരോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്തതും വഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധാരമായ തത്വചിന്താ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ പോകുന്നു എന്നദ്ദേഹം പ്രവചിക്കുകയും അവയെ യുക്തിപൂര്വം സമര്‍ത്ഥിക്കുകയും ചെയ്തു.
[തിരുത്തുക] ജനനം, ബാല്യകാലം
ജര്‍മ്മനിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനവും ജീവിതവും. 1818 മെയ് 5-ന് ജര്‍മ്മനിയുടെ പടിഞ്ഞാറും ഫ്രാന്‍സിന്റെ കിഴക്കുഭാഗത്തുമുള്ള അതിര്‍ത്തിക്കടുത്തുള്ള റൈന്‍ലാന്‍ഡ് എന്ന സ്ഥലത്ത് ടട്രയര്‍ എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. റെബ്ബികള്‍ എന്നറിയപ്പെട്ടിരുന്ന ജൂതകുടുംബത്തിലാണ് അദ്ദേഹം പിറന്നത്. ഏഴുമക്കളില്‍ മൂന്നാമത്തവനായിരുന്നു കാള്‍. ഹെന്‍റീ (പൂര്‍വനാമം:ഹിര്‍ഷെല്‍) എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ പേര്. ഹെന്‍റീറ്റ എന്ന് മാതാവിന്റെയും. കാളിന്റെ പൂര്‍വികന്മാര്‍ ജൂതന്മാരായിരുന്നെങ്കിലും കാളിന്റെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചു. പരമ്പരാഗത ജോലിയായിരുന്ന പൗരോഹിത്യം വിട്ട് മറ്റു ജോലികളിലേക്ക് മാറിയത് കാളിന്റെ പിതാവായിരുന്നു. അദ്ദേഹം ഒരു അഭിഭാഷകനായിരുന്നു.
ട്രയര്‍ ഇടക്കിടക്ക് ജര്‍മ്മനിയും ഫ്രാന്‍സും മാറിമാറി ഭരിച്ചുപോന്നു. ജൂതന്മാരെ രണ്ടാംകിട പൗരന്മാരായിട്ടായിരുന്നു ഇരു സര്‍ക്കാരുകളും കണ്ടിരുന്നത്. ഇതാണ് ക്രിസ്തുമതം സ്വീകരിക്കാന്‍ ഹിര്‍ഷെലിനെ പ്രേരിപ്പിച്ചത്. അഭിഭാഷകനായിരുന്ന അദ്ദേഹത്തിന്‍ മതം മൂലമുണ്ടായിരുന്ന വിലക്കുകളും നിരോധനങ്ങളും വിഷമമുണ്ടാക്കിയിരുന്നു. 1824-നാണ് ഹിര്‍ഷെലും ഏഴുമക്കളും ക്രിസ്തുമതം സ്വീകരിച്ചത്. അന്നുമുതല്‍ അദ്ദേഹം ഹെന്‍റീ എന്ന പേരില്‍ അറിയപ്പെട്ടു. വീണ്ടും ഒരുവര്‍ഷം വേണ്ടിവന്നു അമ്മ ഹെന്‍റീറ്റക്ക് ക്രിസ്തുമതം സ്വീകരിക്കാന്‍.
[തിരുത്തുക] വിദ്യാഭ്യാസം
പതിമൂന്നാം വയസ്സുവരെ പൂര്‍ണ്ണമായും വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്