കാളവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേലയുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന കാളയുടെ രൂപങ്ങൾ

കന്നുപൂട്ടലിനുപയോഗിക്കുന്ന കാളയുടേയും മറ്റ് കാലികളുടേയും ഐശ്വര്യത്തിനും ഇവയ്ക്ക് രോഗം വരാതിരിക്കാനും നടത്തുന്ന ഒരു വഴിപാടാണ് കാളവേല.[അവലംബം ആവശ്യമാണ്] കേരളത്തിലെ ഗതകാല കാർഷിക സംസ്കൃതിയുടെ ഭാഗമായ ഒരു ഒരുത്സവമാണിതും. ആദ്യകാലങ്ങളിൽ കർഷകർ; തങ്ങളുടെ വിളകളേയും കാലികളേയും സംരക്ഷിച്ചിരുന്ന കാവിലെ ദേവിയെ സന്തോഷിപ്പിക്കാനായി കാളകളുടേയും മറ്റും രൂപം കെട്ടിയുണ്ടാക്കി കാവുകളിൽ സമർപ്പിക്കുന്ന ആചാരമായിട്ടാണ് ഇത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഈ ആചാരം കാലാന്തരത്തിൽ രൂപഭേദങ്ങൾ വന്ന് എന്നു കാണുന്ന രീതിയിലെ കാളവേലയായി പരിണമിച്ചെന്നും കരുതപ്പെടുന്നു.[1] ക്ഷേത്രോത്സവനാളിൽ വീടുകളിൽ മരവും വൈക്കോലും കൊണ്ട് കാളയുടെ കൂറ്റൻ രൂപങ്ങളുണ്ടാക്കുന്നു. കോടിമുണ്ട് പൊതിയുന്ന ഈ രൂപത്തെ തോളിലേറ്റി ചെണ്ടക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവതയ്ക്ക് നടയ്ക്ക് വയ്ക്കുന്നതാണ് വഴിപാട്.

പ്രസിദ്ധമായ കാളവേലകളിൽ ഒന്ന് വള്ളുവനാട്ടിൽ ചെർപ്പുളശ്ശേരിയിലെ പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്.[1]


ഇതും കാണുക[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "കാളവേല @ പുത്തനാൽക്കൽ". മാതൃഭൂമി. 11 ഫെബ്രുവരി 2015. Archived from the original on 2015-04-17. Retrieved 2015-04-17. {{cite news}}: Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=കാളവേല&oldid=3656958" എന്ന താളിൽനിന്ന് ശേഖരിച്ചത്