യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
കാലിക്കറ്റ് സർവ്വകലാശാല

University of Calicut Logo.png
സ്ഥാപിതം 1968
വിഭാഗം/തരം പബ്ലിക്ക്
വൈസ് ചാൻസലർ ഡോ. എം അബ്ദുൾസലാം
സ്ഥലം തേഞ്ഞിപ്പലം, മലപ്പുറം, കേരളം, ഇന്ത്യ
കാമ്പസ്സ് Rural
അഫിലിയേഷൻ UGC
വെബ്‌സൈറ്റ് www.universityofcalicut.info

കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാലയാണ് യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലാ ആസ്ഥാനം.നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവ്വകലാശാലയുടെ ആദർശവാക്യം.

ഉള്ളടക്കം

[തിരുത്തുക] ഉത്ഭവം

ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി 1968 ലാണ് കേരള സർക്കാരിന്റെ ഉത്തരവിലൂടെ സർവ്വകലാശാല നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സർവ്വകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു. കേരള സർവ്വകലാശാലയുടെ കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സർവ്വകലാശാല നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായി ഇത് വളർന്നിരിക്കുന്നു.

[തിരുത്തുക] പഠനവകുപ്പുകൾ

കോഴിക്കോട് നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.

[തിരുത്തുക] പഠനവകുപ്പുകൾ

  • അറബിൿ
  • സസ്യശാസ്ത്രം
  • ജൈവസാങ്കേതികത
  • രസതന്ത്രം
  • വാണിജ്യശാസ്ത്രം
  • വിദ്യാഭ്യാസം
  • ഇംഗ്ലീഷ്
  • ഹിന്ദി
  • ചരിത്രം
  • പത്രപ്രവർത്തനം
  • ഗ്രന്ഥപ്പുരശാസ്ത്രം
  • മലയാളം
  • ഗണിതശാസ്ത്രം
  • തത്ത്വചിന്ത
  • ഭൗതികശാസ്ത്രം
  • കായികവിദ്യ
  • മന:ശാസ്ത്രം
  • റഷ്യൻ
  • സംസ്കൃതം
  • സ്ഥിതിവിവരശാസ്ത്രം
  • ജന്തുശാസ്ത്രം

[തിരുത്തുക] അഫിലിയേറ്റഡ് കോളേജുകൾ

കോഴിക്കോട് ജില്ലയിലെ 70, തൃശ്ശൂർ ജില്ലയിലെ 68, മലപ്പുറം ജില്ലയിലെ 70, പാലക്കാട് ജില്ലയിലെ 43, വയനാട് ജില്ലയിലെ 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു. അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്‍‌നിംഗ് കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.

[തിരുത്തുക] കണ്ണി


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ